25
Wednesday
November 2020

സുരക്ഷയൊരുക്കാന്‍ ജല ആംബുലന്‍സ്

Google+ Pinterest LinkedIn Tumblr +

കോട്ടയം: തീരപ്രദേശങ്ങളില്‍ അപകടത്തില്‍പ്പെടുന്നവരെ അതിവേഗത്തില്‍ രക്ഷപ്പെടുത്താന്‍ വൈക്കത്ത് ജല ആംബുലന്‍സ്. ജലഗതാഗത വകുപ്പിൻ്റെ നിരവധി സജ്ജീകരണങ്ങളോടെയുള്ള റസ്‌ക്യു ആന്‍ഡ് ഡൈവ് എന്ന് പേരുള്ള ജല ആംബുലന്‍സാണ് വൈക്കത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും വൈക്കത്തിൻ്റെ തീരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ഇനി ആംബുലന്‍സിൻ്റെ സഹായം ലഭ്യമാകും. ജില്ലയില്‍ ആദ്യമായാണ് ജല ആംബുലന്‍സിൻ്റെ സേവനം ലഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ചു ജല ആംബുലന്‍സ് ആണ് ഉള്ളത്. റസ്‌ക്യു ആന്‍ഡ് ഡൈവ് ആര്‍ 4 എന്ന ജല ആംബുലന്‍സാണ് വൈക്കത്തുള്ളത്. ആലപ്പുഴ എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റ് ജല ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ജല ഗതാഗത വകുപ്പാണ് ജല ആബുലന്‍സ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ജോലിക്കാരാണ് ജല ആംബുലന്‍സിലുള്ളത്. ജോലിക്കാര്‍ക്ക് ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങ് നല്‍കിയിട്ടുണ്ട്. പതിനാറ് യാത്രക്കാരെയും ഈ ബോട്ടില്‍ കയറ്റാം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലണ്ടര്‍, സ്ട്രച്ചര്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ ജല ആംബുലന്‍സിലുണ്ട്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com