തിരുവനന്തപുരം: എ എസ് ഐ വില്‍സണെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധമെത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് സൂചന. ബംഗളൂരുവില്‍ പിടിയിലായവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ക്യു ബ്രാഞ്ച് സ്ഥിരീകരിച്ചു. പിടിയിലായ ഇജാസ് തൗഫീക്കിന് ഒന്നിലധികം തോക്കുകള്‍ കൈമാറിയെന്നും വിവരം ലഭിച്ചു.
മുഖ്യ പ്രതികളായ തൗഫീക്കിനൊടും, അബ്ദുള്‍ ഷമീമിനൊടും അടുത്ത ബന്ധമുള്ള രണ്ടു പേരെ ബംഗളൂരുവില്‍ നിന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിയിരുന്നു. ചോദ്യം ചെയ്യലില്‍, ഇവര്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രതികള്‍ക്ക് ആയുധങ്ങളെത്തിച്ചത് ഇവരാണെന്നും പോലീസ് സംശയിക്കുന്നു. മുഖ്യ പ്രതികളിലൊരാളായ തൗഫീക്ക് ബംഗളൂരുവിലെത്തുകയും ഇജാസിന് ആയുധങ്ങള്‍ കൈമാറിയെന്നുമാണ് വിവരം.