തിരുവനന്തപുരം: പ്രളയക്കെടുതിയിലായ വടക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്കുള്ള അവശ്യവസ്തുക്കള്‍ വനിതാകമ്മിഷന് തിരുവനന്തപുരം കളക്ടറേറ്റിലെത്തിച്ചു. കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈനില്‍ നിന്നും എ.ഡി.എം വി.ആര്. വിനോദ് സാധനങ്ങള്‍ ഏറ്റുവാങ്ങി. നൈറ്റികള്‍, അണുനാശിനികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അടിവസ്ത്രങ്ങള്‍, പുതപ്പുകള്‍, സാനിറ്ററി പാഡുകള്‍, സോപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് വനിതാ കമ്മിഷന് ജീവനക്കാര്‍ കളക്ടറേറ്റില്‍ എത്തിച്ചത്. അംഗങ്ങളായ അഡ്വ. എം.എസ് താര, ഷിജി ശിവജി, ഡയറക്ടര്‍ വി.വി. കുര്യാക്കോസ്, മെംബര്‍ സെക്രട്ടറി പി. ഉഷാ റാണി, പി.ആര്.ഒ. കെ. ദീപ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് അവശ്യ സാധനങ്ങളുമായി വനിതാ കമ്മിഷന്
Share.