കൊല്ലം: വനിതാ മതിലിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി പെരിനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഇരുചക്ര വാഹന റാലി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച് വെള്ളിമണ്‍ കൊട്ടാരത്തില്‍ സമാപിച്ച റാലിയില്‍ നവോത്ഥന നായകരുടെ ചിത്രങ്ങള്‍ പതിപ്പിച്ചാണ് വാഹനങ്ങള്‍ അണിനിരന്നത്. പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ ഫഌഗ് ഓഫ് ചെയ്തു. കുടുംബശ്രീ, ആശ, നിര്‍ഭയ, പ്രവര്‍ത്തകര്‍ പങ്കെടുത്തു. വനിതാ മതിലിന്റെ പ്രാധാന്യം എല്ലാവരെയും ബോധ്യപ്പെടുത്താനും പരമാവധി പങ്കാളിത്തം ഉറപ്പാക്കാനുമാണ് റാലി സംഘടിപ്പിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പെരിനാട് പഞ്ചായത്തിലെ സംഘടക സമിതി ഡിസംബര്‍ 26ന് ബാലസഭയുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീദേവി, മുന്‍ പ്രസിഡന്റ് ടി. ശകുന്തള, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ശീകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി. പ്രസന്നകുമാര്‍, വാര്‍ഡ് മെമ്പര്‍ ലെറ്റസ്സ് എന്നിവര്‍ പങ്കെടുത്തു.