27
Tuesday
October 2020

യന്തിരന്‍ ‘2.0’ ട്രെയിലര്‍ പുറത്തിറങ്ങി

Google+ Pinterest LinkedIn Tumblr +

രജനീകാന്ത് ഡബിള്‍ റോളിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ന്റെ ട്രെയിലര്‍ പുറത്ത്. യന്തിരന്റെ തുടര്‍ച്ചയായി എത്തുന്ന ഈ ചിത്രത്തില്‍ രജനീകാന്ത്, ഡോ. വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ എമി ജാക്‌സണനാണ് രജനീകാന്തിന്റെ നായികയായെത്തുന്നത്. വില്ലനായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 600 കോടി മുതല്‍ മുടക്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. മൂവായിരത്തോളം സാങ്കേതിക വിദഗ്ധരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

2010-ല്‍ റിലീസ് ചെയ്ത രജനീകാന്ത്-ഐശ്വര്യ റായ് എന്നിവര്‍ അഭിനയിച്ച യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0. ഹോളിവുഡ് സിനിമകളിലേത് പോലെയുള്ള കിടിലന്‍ ഗ്രാഫിക്‌സാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com