9
Sunday
May 2021

ലഹരി മരുന്നുകളുടെ വിതരണത്തെക്കുറിച്ചു പോലീസിന് വിവരം കൈമാറുന്നതിനുള്ള ആപ്പ്

Google+ Pinterest LinkedIn Tumblr +

കൊച്ചി: ലഹരി മാഫിയകളെ കുടുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി എറണാകുളം സിറ്റി പോലീസ്. മയക്കുമരുന്ന് വ്യാപനം തടയുന്നതിന് വേണ്ടി പൊതുജങ്ങൾക്ക് അതീവ രഹസ്യമായി വിവരങ്ങൾ പൊലീസിന് കൈമാറാൻ കഴിയും. “യോദ്ധാവ്” എന്ന ഈ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്‌ഘാടനം 2020 ഫെബ്രുവരി 15 രാവിലെ 11.45 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഫോപാർക്ക് ടി.സി.എസ് ആഡിറ്റോറിയത്തിൽ നിർവഹിക്കുന്നു

മയക്കുമരുന്ന് സമൂഹത്തിന്റെ വലിയ ഭീഷണിയായി മാറിയിരിക്കുന്നു. ഇത് യുവാക്കളുടെ ഭാവിയെ അപകടപ്പെടുത്തുന്നു. മയക്കുമരുന്നുകളുടെ വിതരണത്തെക്കുറിച്ചുള്ള രഹസ്യ വിവരശേഖരണം മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ്. മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടിയെ ഭയന്ന് പൊതുജനങ്ങൾ ഇത്തരം രഹസ്യങ്ങൾ പങ്കുവയ്ക്കാൻ സന്നദ്ധരാകുന്നില്ല.
വിവരങ്ങൾ നൽകുന്നത് അപകടമാണെന്ന തരത്തിൽ ആളുകൾ ഭയപ്പെടുന്നു. സന്ദേശം എത്തുന്നത് ഏത് മൊബൈൽ നമ്പരിൽ നിന്നാണെന്ന് പൊലീസിനു പോലും അദൃശ്യമായിരിക്കും. വിവരദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കാനാകും എന്നതാണ് ഇതിന്റെ നേട്ടം. ഭയമില്ലാതെ വിവരം നൽകാൻ ഇത് സഹായിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. ടെക്സ്റ്റ്, ഫോട്ടോ, വിഡിയോ, വോയ്സ് ഇങ്ങനെ എന്തു വേണമെങ്കിലും സന്ദേശമായി അയയ്ക്കാം. സിറ്റി കമ്മിഷണറേറ്റിന്റെ ആന്റി നർക്കോട്ടിക്സ് അനാലിസിസ് വിഭാഗമാണ് ലഭിക്കുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുക.

‘യോദ്ദാവ്’ എന്ന വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചിരിക്കുന്നത്. അതിനാൽ ഉപയോക്താക്കൾ പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഒരു പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യേണ്ടതില്ല. മറ്റേതൊരു വാട്ട്‌സ്ആപ്പ് സന്ദേശത്തെയും പോലെ യോദ്ധാവ് നമ്പറിലേക്ക് അയക്കാവുന്നതാണ്. വാട്ട്‌സ്ആപ്പ് നമ്പർ ഉദ്‌ഘാടന വേളയിൽ പ്രഖ്യാപിക്കും.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com