പത്തനംതിട്ട: മാന്തുക ഗവ. യു.പി. സ്കൂളില്‍ യോഗ പരിശീലനം ആരംഭിച്ചു. കുളനട ഗ്രാമപഞ്ചായത്തിന്റെയും കുളനട ആയുര്‍വേദ ഡിസ്പന്‍സറിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലനം. കുളനട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മോഹന്‍ദാസ് പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എല്‍. സി. ജോസഫ്, പ്രഥമാദ്ധ്യാപകന് സുദര്ശനന് പിള്ള, യോഗ പരിശീലകരായ ശ്രീജേഷ് വി. കൈമള്‍, ഐശ്വര്യ ജയചന്ദ്രന്, അദ്ധ്യാപകരായ ഗീത ദേവി ബിജു എന്നിവര്‍ പ്രസംഗിച്ചു.
മാന്തുക ഗവണ്മെന്റ് സ്കൂളില്‍ യോഗ പരിശീലനം ആരംഭിച്ചു
Share.