24
Sunday
January 2021

മുസ്ലിം വിദ്വേഷ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

Google+ Pinterest LinkedIn Tumblr +

ലക്‌നൗ: മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനത്തിനു ശേഷം ഇന്ത്യയില്‍ മുസ്ലിംകളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. പത്യേക അവകാശങ്ങള്‍ ലഭിച്ചത് കൊണ്ടാണ് ആ വിഭാഗക്കാര്‍ ഇന്ത്യയില്‍ വളര്‍ന്നതെന്നാണ് യോഗിയുടെ വിവാദ പ്രസ്താവന.

എന്നാല്‍ പാകിസ്താനില്‍ നേരെ തിരിച്ച് ഹിന്ദുക്കളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. സിഎഎയെ എതിര്‍ക്കുന്നവര്‍ ദേശ താല്‍പ്പര്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവരാണെന്നും യോഗി പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന് പിന്തുണ നല്‍കി ഗയയില്‍ ബി ജെ പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com