27
Wednesday
January 2021

മിലിട്ടറി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ 2021ലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ജൂണ്‍ ഒന്നിനും രണ്ടിനും നടക്കും. ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ജനുവരി 2021ല്‍ അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം. 02.01.2008 നു മുമ്പോ 01.07.2009 നു ശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. 2020 ജനുവരി ഒന്നിന് അഡ്മിഷന്‍ സമയത്ത് പതിനൊന്നര വയസ്സിനും 13 വയസ്സിനും ഉള്ളിലുള്ളിലായിരിക്കണം. അഡ്മിഷന്‍ നേടിയതിനുശേഷം ജനനത്തീയതിയില്‍ മാറ്റം അനുവദിക്കില്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും വിവരങ്ങളും മുന്‍വര്‍ഷ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്.സി/ എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും.

അപേക്ഷ ലഭിക്കുന്നതിന് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍, ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന ഡി.ഡി കത്ത് സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ www.rimc.gov.in ല്‍ ലഭ്യമാണ്. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം.

അപേക്ഷയോടൊപ്പം അപേക്ഷാഫോമിന്റെ രണ്ട് കോപ്പി, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ജനനസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥിരതാമസം സംബന്ധിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുട്ടി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനനത്തീയതി സാക്ഷ്യപ്പെടുത്തിയ കത്ത്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പ് എന്നിവയും അയക്കണം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com