25
Monday
January 2021

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

ദുബായ്: ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അറബ് വംശജരായ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നു നീക്കം ചെയ്‌തെന്നു ദുബായ് പോലീസ് ലഹരി പ്രതിരോധ വകുപ്പ് ആക്റ്റിങ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അലി അറിയിച്ചു. പോലീസിന്റെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ച് മണിക്കൂറുകള്‍ക്കകം യുവാക്കളെ വലയിലാക്കിയത്.

ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ലഹരിയുമായി ബന്ധപ്പെട്ട കേസുകളില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നു ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. സമൂഹമധ്യമങ്ങള്‍ ലഹരി മരുന്ന് വിപണനത്തിനും പരസ്യത്തിനും ഉപയോഗിക്കുന്നവര്‍ക്ക് തടവും പത്ത് ലക്ഷം ദിര്‍ഹമില്‍ കൂടാത്ത തുകയും പിഴശിക്ഷ ലഭിക്കും.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com