23
Friday
October 2020

യൂത്ത് ക്ലബ്ബുകള്‍ക്ക് നെഹ്‌റു യുവ കേന്ദ്രയുടെ ആദരം

Google+ Pinterest LinkedIn Tumblr +

മലപ്പുറം : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ജില്ലയിലെ യൂത്ത് ക്ലബുകളെ നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ആദരിച്ചു. മലപ്പുറം ഡി.ടി.പി.സി ഹാളില്‍ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാര്‍ ക്ലബുകള്‍ക്ക് പ്രശംസാ പത്രം നല്‍കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി. രാമചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ .കുഞ്ഞഹമ്മദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ,പി അസ്മാബി എിവര്‍ പ്രസംഗിച്ചു.

നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത 213 യൂത്ത് ക്ലബുകളില്‍ നിന്നും 5400 വോളന്റിയര്‍മാര്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മലപ്പുറം ജില്ലയിലെ പ്രളയ ബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നൂറുകണക്കിന് യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്നദ്ധ സേവനം നടത്തുകയുണ്ടായി. രക്ഷാ പ്രവര്‍ത്തനം , പ്രളയ ബാധിതര്‍ക്ക് ഭക്ഷണ കിറ്റുകളും മറ്റു സാധന സാമഗ്രികളും എത്തിച്ചുകൊടുക്കല്‍, പ്രളയജലം കേറി നാശമായ വീടുകള്‍ വൃത്തിയാക്കല്‍ , ദുരന്ത മേഖലകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, കിണര്‍ ക്ലോറിനേഷന്‍ , ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം, തുടങ്ങിയ പ്രവര്‍ത്തങ്ങളാണ് യൂത്ത് ക്ലബ്ബുകള്‍ ഏറ്റെടുത്തു നടത്തിയത്. പ്രളയ ബാധിത മേഖലകളിലെ യുവജനങ്ങള്‍ക്ക് യൂത്ത് ക്ലബുകളുടെ സഹായത്തോടെ സൗജന്യ തൊഴില്‍ പരിശീലനം, രോഗ പ്രതിരോധ ബോധവല്‍ക്കരണം, പ്രളയനാന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ യൂത്ത് ക്ലബുകളെ സജ്ജമാക്കുന്നതിന് യൂത്ത് പാര്‍ലിമെന്റ് തുടങ്ങിയ പരിപാടികള്‍ നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com