തിരുവനന്തപുരം: ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി യുവജനദിനാഘോഷം ജനുവരി 12ന് രാവിലെ 11ന് വ്യവസായ, കായിക, യുവജനകാര്യമന്ത്രി ഇ.പി.ജയരാജന് കവടിയാര്‍ സ്വാമി വിവേകാനന്ദന് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായിക, യുവജനകാര്യവകുപ്പ്, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, സംസ്ഥാന യുവജനകമ്മിഷന് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെ.മുരളീധരന് എം.എല്‍.എ. അധ്യക്ഷത വഹിക്കും.
യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്മാന് പി.ബിജു, യുവജനകമ്മിഷന് അധ്യക്ഷ ചിന്ത ജെറോം, കായിക, യുവജനകാര്യവകുപ്പ് സെക്രട്ടറി എ.ജയതിലക് പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ നവോത്ഥാനസദസ്സുകള്‍ നടത്തും. സ്വാമി വിവേകാനന്ദന് പാര്‍ക്കില്‍ രാവിലെ ഒന്‍പത് മുതല്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി ചിത്രരചനാമത്സരം നടത്തും. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 0471 2733139, 2733602.