പാലക്കാട്: ജില്ലയില്‍ പകല്‍ സമയങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാത സാധ്യത മുന്‍നിര്‍ത്തി വെയിലില്‍ തൊഴിലെടുക്കുന്ന നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷന് ഉത്തരവിട്ടതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമമായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളതില്‍ ഏട്ട് മണിക്കൂറായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കുശേഷമുള്ള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം 12 മണിക്ക് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന വിധത്തിലും പുനഃക്രമീകരിച്ചു.
സൂര്യാഘാതം: തൊഴില്‍സമയം പുനഃക്രമീകരിച്ചു
Share.