Month: August 2019

ആലപ്പുഴ: അറുപത്തിഏഴാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം മുത്തമിട്ട് നടുഭാഗം ചുണ്ടന്‍. രണ്ടാം സ്ഥാനം ചമ്പക്കുളം ചുണ്ടനും, മൂന്നാമത് കാരിച്ചാല്‍ ചുണ്ടനുമെത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് നടുഭാഗം ചുണ്ടന്‍ തുഴഞ്ഞത്. 1952ന് ശേഷം…

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിന്റേയും പ്രമാടം ഗ്രാമ പഞ്ചായത്തിന്റേയും പദ്ധതികൾ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പ്രമാടം ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡിലെ 78-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമത്തിൽ ഭേദഗതി. സെപ്റ്റംബർ ഒന്ന് മുതൽ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തും. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും ഉള്‍പ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം…

കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കർശ്ശന നിര്‍ദ്ദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതവികാരം വ്രണപ്പെടുത്തി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. നാളെ മുതൽ വോട്ടര്‍ പട്ടിക…

ആലപ്പുഴ: പുന്നമട കായലിൽ ആവേശ തുഴയെറിഞ്ഞ് നാളെ അറുപത്തിയേഴാമത് നെഹ്‌റുട്രോഫി വള്ളം കളി. നെഹ്‌റു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കൂടി നാളെ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാഥിതി ആകും. ജലോത്സവത്തിനായുള്ള…

ന്യൂ ഡൽഹി: അർജുന അവാർഡിന് തന്നെ തെരഞ്ഞെടുത്തതിന് രവീന്ദ്ര ജഡേജ സർക്കാരിനോട് നന്ദി പറഞ്ഞു. ഈ അംഗീകാരം ക്രിക്കറ്റ് രംഗത്ത് രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചത് നൽകാൻ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം അർജ്ജുന…

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി മത്സരിക്കും. ഹരി കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമറിയിച്ച് പി.സി.തോമസും രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപിയില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കൊച്ചിയില്‍…

പത്തനംതിട്ട: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ,…

ഇടുക്കി: നെടുങ്കണ്ടം ശിശു വികസന പദ്ധതി കാര്യാലയത്തിന്റെ പരിധിയിലെ നെടുംകണ്ടം, പാമ്പാടുംപാറ, കരുണാപുരം എന്നീ പഞ്ചായത്തുകളിൽ അങ്കണവാടി ഹെൽപ്പർമാരുടെ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2019 ജനുവരി ഒന്നിന് 18നും 46നും ഇടയിൽ പ്രായമുളളവരും,…

പാലക്കാട്: സംസ്ഥാന വിവരാവകാശ കമ്മീഷണർ പി.ആർ.ശ്രീലത സെപ്റ്റംബർ നാലിന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റി വച്ചു.