20
Saturday
April 2019

പീഡനത്തിനിടെ നാല്​ വയസ്സുകാരിയെ കൊലപ്പെടുത്തി; പ്രതികൾ അറസ്​റ്റിൽ

Google+ Pinterest LinkedIn Tumblr +

പാ​ല​ക്കാ​ട്: ​ഒ​ല​വ​ക്കോ​ട് ജ​ങ്ഷ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നാ​ല്​ വ​യ​സ്സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. ത​മി​ഴ്നാ​ട് തി​രു​വ​ള്ളു​വ​ർ പ​ടി​യ​ന​ല്ലൂ​ർ സ്വ​ദേ​ശി സു​രേ​ഷ് (37), ത​ഞ്ചാ​വൂ​ർ പ​ട്ടു​കോ​ട്ടൈ മ​ല്ലി​പ​ട്ട​ണം സ്വ​ദേ​ശി ഫെ​മി​ന പി​ച്ചൈ​ക്ക​നി (21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന കുഞ്ഞിനെ ലൈംഗികപീഡനത്തിനിടെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. രണ്ട് പുരുഷന്‍മാരും സ്ത്രീകളും അടങ്ങുന്ന ഭിക്ഷാടനസംഘം തിരുച്ചിറപ്പള്ളിക്ക് സമീപത്തുനിന്നാണ് നാലുവയസ്സുകാരിയെ തട്ടിയെടുത്ത് പാലക്കാട് വന്നത്. ജനുവരി 12ന് ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും സുഹൃത്തും ചേര്‍ന്ന് റെയില്‍വെ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മരണം ഉറപ്പുവരുത്താന്‍ ബാലികയുടെ പാന്റ് കൊണ്ട് കഴുത്തില്‍ മുറുക്കുകയും ചെയ്തു. തുടര്‍ന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മറ്റുള്ളവരും ചേര്‍ന്ന് മൃതദേഹം ബാഗിലാക്കി ചാക്കില്‍ കെട്ടി റയില്‍വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ സംഘം രണ്ടായി പിരിഞ്ഞ് ഒലവക്കാട് നിന്ന് മുങ്ങി. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയില്‍പ്പെട്ടത്.

പാ​ല​ക്കാ​ട്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് തി​രു​പ്പൂ​രി​ൽ​നി​ന്ന് ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്രതികള്‍ക്കെതിരെ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം, പോക്സോ, വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സുരേഷ് നിരവധി കേസുകളില്‍ പ്രതിയാണ്. നേരത്തെ മൂന്ന് മാസത്തെ ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. അതേസമയം മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിയാനായിട്ടില്ല.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com