20
Saturday
April 2019

തിരുവനന്തപുരത്ത് യുവാവ് ലഹരി മാഫിയയുടെ കുത്തേറ്റ് മരിച്ചു

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവ് ലഹരി മാഫിയയുടെ കുത്തേറ്റു മരിച്ചു. പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശിവരാജന്റെയും ശാലിനിയുടെയും മകന്‍ ശ്യാം എന്ന മണിക്കുട്ടനാണ് (28) മരിച്ചത്. ലഹരി മരുന്ന് മാഫിയാ സംഘം ഏറ്റുമുട്ടുന്നതിനിടെ മണിക്കുട്ടന്‍ തടയാന്‍ ചെന്നതായിരുന്നു. മാഫിയ സംഘത്തില്‍പെട്ട അര്‍ജുനാണ് കുത്തിയതെന്നാണ് പോലീസ് നിഗമനം. ഉണ്ണിക്കണ്ണന്‍, വിമല്‍ എന്നിവര്‍ക്കും കുത്തേറ്റു.

റോഡ് വക്കില്‍ പരസ്‌പരം അടിപിടികൂടുകയായിരുന്ന സമീപവാസികളായ നാല് പേരെ ബൈക്കിലെത്തിയ മണിക്കുട്ടന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന അര്‍ജുന്‍ കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച്‌ മണിക്കുട്ടനെ കുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ പ്രതികളായ രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ അര്‍ജുന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ലഹരി സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com