Author News Desk

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

തിങ്കളാഴ്ച്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും
By

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി സമരത്തിന്. പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്നു മര്‍ദനമേറ്റതിന്റെ പേരില്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ സമരമാണ് രാജ്യമെമ്പാടും ശക്തിപ്പെടുന്നത്. തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. അത്യാഹിതവിഭാഗം ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കില്ല.

ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് …

കാണാതായ സി.ഐ നവാസിനെ കണ്ടെത്തി
By

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിനെ കണ്ടെത്തി. തമിഴ്നാട് റെയില്‍വേ പൊലീസാണ് നവാസിനെ കണ്ടെത്തിയത്. നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. കേരള പോലീസ് സംഘത്തോടൊപ്പം അദ്ദേഹം കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.

മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് …

വൈദ്യുത അപകടം; ജാഗ്രത മുന്നറിയിപ്പുമായി കെഎസ്ഇബി
By

പത്തനംതിട്ട: വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി അധികൃതര്‍. ഇടിയും മിന്നലും മാത്രമല്ല, അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.

രാത്രി കാലത്ത് ശക്തമായ കാറ്റും മഴയും മൂലം ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പൊട്ടികിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്.

മഴക്കാലത്ത്

കർഷക കടാശ്വാസം; അപേക്ഷ നൽകാം
By

തിരുവനന്തപുരം: കർഷക കടാശ്വാസത്തിനുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിപ്പ് നൽകി. നിർദിഷ്ട സി ഫാറത്തിൽ പൂർണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/ കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അപേക്ഷയുടെ ഒരു പകർപ്പും വിവിധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളും ഒക്‌ടോബർ 10 നകം നൽകണം. ഒന്നിലധികം …

ഉണ്ട ഇന്ന് തിയേറ്ററുകളിലെത്തും
By

ഇന്‍സ്‌പെക്ടര്‍ ബല്‍റാം-ആവനാഴി എന്നീ ഹിറ്റ് ചിത്രങ്ങളിലെ മമ്മൂട്ടിയുടെ പോലീസ് വേഷങ്ങളെ അനുസ്മരിപ്പിക്കും വിധം വീണ്ടും ഒരു ഇന്‍സ്‌പെക്ടര്‍ വേഷവുമായി മമ്മൂട്ടിയെത്തുന്നു. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇന്‍സ്‌പെക്ടറായി വീണ്ടും എത്തുന്നത്.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തില്‍ നിന്നും പോലീസ് സംഘമെത്തുന്നു. ഛത്തീസ്ഗഡിലേയ്ക്കുള്ള യാത്രക്കിടെയുണ്ടാകുന്ന സംഭവവികാസങ്ങളും അതിനെ …

മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
By

മും​ബൈ: അ​ഞ്ച് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും അ​ജ്ഞാ​ത സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മും​ബൈ​യി​ലെ ഒരു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാണ് സംഭവം.

അ​മ്മ ഉ​റ​ങ്ങി​ കിടക്കുമ്പോഴാണ് നവജാത ശിശുവിനെ തട്ടിയെടുത്തത്. ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ അ​മ്മ ബ​ഹ​ളം കൂ​ട്ടി​യ​തോ​ടെ​യാ​ണ് മ​റ്റു​ള്ള​വ​ര്‍ വി​വ​രം അ​റി​യു​ന്ന​ത്. ഒരു സ്ത്രീ ​കു​ട്ടി​യു​മാ​യി വേ​ഗ​ത്തി​ല്‍ പു​റ​ത്തേ​ക്കു​പോ​കു​ന്ന​ത് ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ …

ഐടിഐ അഡ്മിഷന്‍
By

പത്തനംതിട്ട: പട്ടികജാതി വകുപ്പിന് കീഴിലുള്ള കൊടുമണ്‍ ഐക്കാട് ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഡി/സിവിള്‍, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി,വര്‍ഗ വിഭാഗക്കാര്‍ക്ക് 820 രൂപ ലംപ്‌സംഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡി …

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 21ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളിൽ
By

പത്തനംതിട്ട: കേരളത്തിൽ നിന്ന് വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കായുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളിൽ 21ന് നടത്തുമെന്ന് നോർക്ക റൂട്ട്‌സ് തിരുവനന്തപുരം സെന്റർ മാനേജർ അറിയിച്ചു.

എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ, കുവൈറ്റ്, ഖത്തർ എംബസികളിലേക്കുള്ള അറ്റസ്റ്റേഷനുകൾ എന്നിവയ്ക്ക് …

മഴക്കാലം പനിക്കാലമാക്കാതിരിക്കാം; ശ്രദ്ധിച്ചാല്‍ രോഗങ്ങളോട് വിട പറയാം
By

തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരോഗ്യ ജാഗ്രത എന്നപേരില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ജനങ്ങളും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…

കെ-ടെറ്റ്: ഫോട്ടോ ഇന്നുകൂടി അപ്‌ലോഡ് ചെയ്യാം
By

തിരുവനന്തപുരം: കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ശരിയായ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ഇന്ന് വൈകുന്നേരം അഞ്ചുമണിവരെ സമയം നൽകി. ആപ്ലിക്കേഷൻ ഐഡിയും നമ്പരും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം. നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച തിയതിക്ക് (മേയ് 27) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും രേഖപ്പെടുത്തിയിരിക്കണം.…

1 2 3 147