Browsing: Agriculture

പത്തനംതിട്ട: അയിരൂര്‍, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ തിങ്കളാഴ്ച ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സഹായം എത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ചുഴലിക്കാറ്റ് വീശിയ സ്ഥലങ്ങളിലെ കൃഷിനാശം വിലയിരുത്തിയശേഷം…

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് സമയബന്ധിതമായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക ഹ്രസ്വകാല വായ്പാപദ്ധതി സ്‌പെഷൽ ലിക്വിഡിറ്റി ഫണ്ട് -2 നടപ്പാക്കുന്നു. ജില്ലയിൽ 110 കോടി രൂപ വായ്പയായി ലഭ്യമാക്കും. നബാർഡ് മുഖേന റീജണൽ…

തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കർഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് അതുല്യം ഗ്രോവർ കോഴിത്തീറ്റ വിപണിയിയിലിറക്കി. എട്ടു മുതൽ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴിക്കുള്ള തീറ്റ ആണിത്. കോഴിത്തീറ്റയുടെ വിപണനോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന…

തിരുവനന്തപുരം:  ഈ വർഷവും സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് അങ്കണത്തിൽ…

തിരുവനന്തപുരം: ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച ‘കേരശ്രീ’ ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ 18…

പാലക്കാട്:  ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന്…

പത്തനംതിട്ട:  മേയ് 14 മുതല്‍ 24 വരെ ഉണ്ടായ കാറ്റിലും മഴയിലും 1856.94 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി കൃഷി വകുപ്പിന്റെ കണക്ക്.  5958 കര്‍ഷകരുടെ 1596.53 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്കാണ് നാശനഷ്ടം ഉണ്ടായത്.…

എറണാകുളം : ലോക്ഡൗണ്‍ കാലത്ത് മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകുവാന്‍ തദ്ദേശ വിഭവ വിനോദ സഞ്ചാരം ലക്ഷ്യമിട്ടുകൊണ്ട് എറണാകുളം ടൂറിസ്റ്റ് ഡെസ്ക് വീട്ടിലൊരു കൊച്ചുമീന്‍ തോട്ടം ഒരുക്കുന്നതിനു പദ്ധതി തയ്യാറാക്കി. നഗരത്തിലെ വീടുകള്‍, ഫ്ളാറ്റുകള്‍, അപ്പാര്‍ട്ടുമെന്‍റുകള്‍,…

തിരുവനന്തപുരം: വീടുകളില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം നാല് മുതല്‍ അഞ്ചു മണി വരെയാണ് ഫേസ്ബുക്ക് ലൈവ്. മൈക്രോ…

തിരുവനന്തപുരം: കാര്‍ഷിക വിളകള്‍ക്ക് വെള്ളം സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വെള്ളം അമിതമായി ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കുമെന്ന തെറ്റായ ധാരണ ചില കര്‍ഷകര്‍ക്കുണ്ട്. കാര്‍ഷിക വിഭവങ്ങള്‍…