Browsing: Business

രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കും

By

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ നാളെയും മറ്റന്നാളും പണിമുടക്കുന്നു.ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ പണി മുടക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതിനിധികളുമായി വ്യാഴാഴ്ച ചര്‍ച്ച നടന്നെങ്കിലും സമവായം കണ്ടെത്താനായില്ല.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ കടുംപിടുത്തം തുടരുകയാണെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും യൂണിയനുകള്‍ അറിയിച്ചു. 20 ശതമാനം ശമ്പളവര്‍ധനയാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…

രാജ്യത്തെ ഏറ്റവും വലിയ സ്വയം വിരമിക്കല്‍ നാളെ; 78,559 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പിരിഞ്ഞ് പോകും

By

തിരുവനന്തപുരം: 78,559 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ നാളെ വിരമിക്കും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ജീവനക്കാര്‍ സ്വയം വിരമിക്കുന്നത്.

ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍. എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടില്ല. കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക.

1.63 ലക്ഷം …

സര്‍ണവില വര്‍ധിക്കുന്നു: കേരളത്തില്‍ സ്വര്‍ണം വിറ്റ് കാശാക്കുന്നു

By

തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിക്കുന്നതിനനുസരിച്ച് കേരളത്തില്‍ സ്വര്‍ണം വിറ്റ് കാശാക്കുന്നത് ട്രെന്റായി മാറുന്നു. അടുത്തിടെ ഹാള്‍മാര്‍ക്ക് മുദ്രയില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നത് കുറ്റകരമായതോടെ ജ്വല്ലറികളും ഉപഭോക്താക്കള്‍ക്ക് വേണ്ടി സ്വയം തയ്യാറെടുക്കേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അറിയിച്ചിരുന്നു.

നിലവിലുള്ള സ്റ്റോക്ക് വിറ്റ് തീര്‍ക്കാന്‍ 2021 ജനുവരി വരെ ജ്വല്ലറികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇതാണ് പ്രത്യേകമായി ഇപ്പോള്‍ …

ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടരുന്നു

By

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തോടെ സെന്‍സെക്സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് ഓഹരികള്‍ 0.5 ശതമാനത്തോളം നേട്ടത്തിലാണ്. ലോഹ വിഭാഗം ഓഹരികളാണ് നഷ്ടത്തില്‍.

യെസ് …

വാഹന വിപണിയില്‍ ലാഭം കൊയ്ത് മാരുതി വിറ്റാര ബ്രെസ

By

ഇന്ത്യന്‍ വാഹനവിപണിയെ കീഴടക്കി മാരുതിയുടെ വിറ്റാര ബ്രെസ. 2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിക്കുന്നത്. അഞ്ച് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടാണ് മാരുതി കുതിക്കുന്നത്. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു വിറ്റാര ബ്രെസ.

എസ് യു വികളുടെ …

വിലക്കയറ്റത്തിന്റെ സൂചന നല്‍കി രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നു

By

ന്യൂഡല്‍ഹി: വിലക്കയറ്റത്തിന്റെ സൂചന നല്‍കി രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്കാണ് ഉയര്‍ന്നത്. ഡിസംബറില്‍ 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. നവംബറില്‍ ഇത് കേവലം 5.54 ശതമാനമായിരുന്നു. ഡിസംബറിലേത് 2014ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിക്കുന്നത്. നവംബറിലും ഒക്ടോബറിലും പണപ്പെരുപ്പ …

കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റും; മുഖ്യമന്ത്രി

By

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് അസെന്‍ഡ് 2020 നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വ്യവസായ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപക വര്‍ധനയ്ക്ക് സഹായകരമാണ്. കേരളത്തിന്റെ പ്രത്യേകതകള്‍, പ്രകൃതി വിഭവങ്ങള്‍, കാലാവസ്ഥ, …

സ്വര്‍ണവില കുറഞ്ഞു

By

കൊച്ചി: ദിവസങ്ങളായി വര്‍ധിക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് ഉച്ചയോടെ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160രൂപയുമാണ് കുറഞ്ഞത്. ഇപ്പോള്‍ ഗ്രാമിന് 3,710 രൂപയും പവന് 29,680 രൂപയാണ് നിരക്ക്. രാവിലെ പവന് 29840 രൂപയും ഗ്രാമിന് 3,730 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 30,400 രൂപയും …

ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടിയുടെ വിപണി; മന്ത്രി

By

തിരുവനന്തപുരം: ഓണക്കാലത്ത് കൺസ്യൂമർഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണിയാണെന്നും സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണ ഓണം വിപണിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം സ്റ്റാച്യു ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ രണ്ടു മുതൽ 10 വരെയാണ് വിപണി. 26 ലക്ഷം കുടുംബങ്ങൾക്ക് വിലക്കുറവിൽ സാധനം എത്തിക്കാനാണ് …

കൈത്തറി തുണികള്‍ക്ക് 19 മുതല്‍ സെപ്റ്റംബര്‍ 9 വരെ 20 ശതമാനം റിബേറ്റ്

By

പാലക്കാട്: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടി.ബി കോംപ്ലക്സിലുള്ള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍വീവ്) ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണികള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റില്‍ ലഭിക്കും. ഓണം മേളയുടെ ഉദ്ഘാടനം ഓഗസ്റ്റ് 19 ന് രാവിലെ 10 ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്‍ …

1 2 3