Browsing: Classifieds

ലാബ് ടെക്‌നീഷ്യൻ ഇന്റർവ്യൂ 30ന്

By

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ രണ്ട് ലബോറട്ടറി ടെക്‌നീഷ്യൻ കം ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ താൽകാലിക നിയമനത്തിന് 30ന് ഇന്റർവ്യൂ നടക്കും. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് രാവിലെ പത്തിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബ്ലഡ് ബാങ്കിൽ ജോലി ചെയ്ത് പരിചയം ഉളളവർക്ക് മുൻഗണന. മെഡിക്കൽ …

കമ്പ്യൂട്ടർ പ്രോഗ്രാമർ – ഡെപ്യൂട്ടേഷൻ നിയമനം

By

തിരുവനന്തപുരം: ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒരു തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗ്ഗേണ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.medicalcouncil.kerala.gov.in. …

എയിംസില്‍ 209 ഒഴിവുകള്‍

By

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഡല്‍ഹി, ഋഷികേശ് കേന്ദ്രങ്ങളില്‍ അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മൊത്തം 209 ഒഴിവുകള്‍ ആണ് ഉള്ളത്. ഇതില്‍ ഡല്‍ഹിയില്‍ 150 ഒഴിവും, ഋഷികേശില്‍ 59 ഒഴിവുകളും ആണുള്ളത്. സ്ഥിരം/ കരാര്‍ അടിസ്ഥാന നിയമനം ആണ് . അപേക്ഷാ ഫീസ് 3000 രൂപ. എസ്.സി, എസ്.ടി, അംഗപരിമിതര്‍ …

സൂര്യാഘാതം: തൊഴില്‍സമയം പുനഃക്രമീകരിച്ചു

By

പാലക്കാട്: ജില്ലയില്‍ പകല്‍ സമയങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാഘാത സാധ്യത മുന്‍നിര്‍ത്തി വെയിലില്‍ തൊഴിലെടുക്കുന്ന നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവിട്ടതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമമായിരിക്കും. …

സിവില്‍ സര്‍വ്വീസിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച്‌ 18

By

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനമായി. മാര്‍ച്ച്‌ പതിനെട്ട് വരെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി അപേക്ഷിക്കാം.

ജൂണ്‍ രണ്ടിനാണ് ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ നടക്കുന്നത്. എഴുന്നൂറോളം തസ്തികയിലേക്കാണ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ വര്‍ഷം അവസാനമായിരിക്കും മെയിന്‍ പരീക്ഷ.

ഡിഗ്രി പരീക്ഷ പാസയവര്‍ക്കോ അവസാനവര്‍ഷ റിസല്‍റ്റ് കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. 2018 ഓഗസ്റ്റ് …

തൊഴിൽ ഉറപ്പാക്കാൻ കുടുംബശ്രീ തൊഴിൽ മേള

By

ആലപ്പുഴ: ഇസാഫ് ഡി.ഡി.യു-ജി.കെ.വൈ കുടുംബശ്രീ മുഖേന നടത്തുന്ന തൊഴിൽ പരിശീനത്തിന്റെ ഭാഗമായുള്ള തൊഴിൽ മേള ചൊവ്വാഴ്ച രാവിലെ പത്തിന് കായംകുളം റോട്ടറി ക്ലബ്ബിൽ നടക്കും. അമ്പലപ്പുഴ , മുതുകുളം,ഹരിപ്പാട്, ഭരണിക്കാവ് ബ്ലോക്കിൽ ഉൾപ്പെട്ടവർക്കാണ് മേള നടത്തുന്നത്. ബാങ്കിങ് ഫിനാൽഷ്യൽ സർവ്വീസസ് , ഇൻഷുറൻസ് കോഴ്‌സിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽപ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. …

സോഷ്യൽ ഓഡിറ്റ് റിസോഴ്‌സ് പേഴ്‌സൺ താല്കാലിക നിയമനം

By

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള എന്ന സ്ഥാപനത്തിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാരെയും ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺമാരെയും താൽക്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.socialaudit.kerala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in.…

ദേവസ്വം ബോർഡ് പരീക്ഷ 24 ന്

By

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ക്ലാർക്ക്/ക്ലാർക്ക് കം-കാഷ്യർ (കാറ്റഗറി നമ്പർ 13/2018) തസ്തികയിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി 24 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ”ദേവജാലിക” വെബ്‌പോർട്ടലിൽ നിന്നും …

ഇംഗ്ലണ്ടിൽ നഴ്‌സുമാരുടെ ഒഴിവ്; നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

By

തിരുവനന്തപുരം: ഇംഗ്‌ളണ്ടിൽ എൻ.എച്ച്.എസ്. ഫൗണ്ടേഷൻ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളിൽ നഴ്‌സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എൻ.എം നഴ്‌സ്മാർക്ക് അപേക്ഷിക്കാം. നിലവിൽ ഐ.ഇ.എൽ.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 ഉം സ്‌കോറിങ് അല്ലെങ്കിൽ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം. ഐ.ഇ.എൽ.റ്റി.എസിൽ 6 സ്‌കോറിങ്ങുള്ളവർക്ക് …

1 2 3 5