Browsing: Education

പ്രവേശനോത്സവം മൈലപ്ര എം.എസ്.സി.എൽ.പി.എസ്സിൽ

By

പത്തനംതിട്ട: മൈലപ്ര എം.എസ്.സി.എൽ.പി.എസ്സിലെ പ്രവേശനോത്സവം നവാഗതർക്ക് പൂക്കളും ബാഡ്ജും നൽകികൊണ്ട് ആരംഭിച്ചു. ലോക്കൽ മാനേജർ ഫാ: സ്ലീബാ ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു. കോർ എപ്പിസ്കോപ്പ ജോസ് ചാമക്കാല അനുഗ്രഹ പ്രഭാഷണം നടത്തി.

മൈലപ്ര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രതീഷ് കുമാർ, ഹെഡ്മാസ്റ്റർ …

പ്രവേശനോത്സവം

By

കോന്നി: മല്ലശ്ശേരി കെ.എം.യു.പി. സ്കൂളിലെ പുതിയ അദ്ധ്യായന വർഷത്തോടനുബന്ധിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ പി.റ്റി.എ. പ്രസിഡന്റ് രാജീവ്.കെ. നായരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വാർഡ് മെമ്പർ അന്നമ്മ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു .യോഗത്തിൽ ഫാ.ജിനു.കെ. ജോൺ മുഖ്യ പ്രഭാഷണം നടത്തി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലീലാ രാജൻ, ഹെഡ് മിസ്ട്രസ്സ് …

എസ്.എസ്.എൽ.സി പരീക്ഷ ഇന്നാരംഭിക്കും

By

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് തുടങ്ങും. സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാർഥികൾ പരീക്ഷയെഴുതും. ഇതിൽ 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ്. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു.

മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ …

പരീക്ഷകൾ മാറ്റിവെച്ചു

By

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സർവകലാശാലയും പരീക്ഷകൾ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.…

ഉന്നതവിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റിന്റെ മലയാളം പതിപ്പ് ഉദ്ഘാടനം ചെയ്തു

By

* അധ്യാപക വിദേശയാത്രാനുമതിക്ക് പുതിയ സോഫ്റ്റ്വെയർ

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഇനി മലയാളം പതിപ്പിലും. മലയാളത്തിലുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്സ് 2 ലെ ശ്രുതി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് നിർവഹിച്ചു. www.highereducationml.kerala.gov.in എന്ന വെബ്സൈറ്റിൽ ഇനി ഉന്നതവിദ്യഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയിപ്പുകളും …

കുട്ടികൾക്കായി സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണപരിപാടി

By

കുട്ടികളുടെ സാമൂഹ്യശാസ്ത്രാഭിരുചിയും സാമൂഹ്യാവബോധവും പരിപോഷിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി ‘സ്റ്റെപ്‌സി’ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) സംഘടിപ്പിക്കുന്നു. ആറാം ക്ലാസുമുതൽ 12ാം ക്ലാസുവരെയുള്ള കുട്ടികളാണ് പരിധിയിൽ വരിക. ആറാം തരത്തിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാഥമികതല തിരഞ്ഞെടുപ്പ് ജനുവരി …

പൊതു വിദ്യാഭ്യാസ സംരക്ഷണം: നിലമ്പൂരില്‍ 17.72 കോടിയുടെ പദ്ധതികള്‍

By

മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലായി 17.72 കോടിയുടെ പദ്ധതികള്‍ക്കു തുടക്കമിട്ടതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. നിയമസഭയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

മികവിന്റെ ക്രേന്ദ്രമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ഗവ.മാനവേദന്‍ ഹയര്‍ സെക്കണ്ടറിസ്‌കൂളില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയുടെ …

ഇല്ലനോയി സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു

By

തിരുവനന്തപുരം: ഇല്ലനോയി സര്‍വകലാശാലയും കേരളത്തിലെ വിവിധ സ്ഥാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. സര്‍വകലാശാലയുടെ പ്രസിഡന്റ് ഡോ. തിമോത്തി കിലീന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.

ഐ.ഐ.ഐ.എം.കെ, ഐ.സി.ടി അക്കാഡമി തുടങ്ങിയവയുമായി വിവിധ മേഖലകളില്‍ ഇല്ലനോയി സര്‍വകലാശാല സഹകരിക്കും. മെഡിക്കല്‍ ഇമേജിംഗ്, സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ …

പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് പരിശീലനം

By

സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാഹനരംഗം, ഹോട്ടൽ വ്യവസായരംഗം, ലോജിസ്റ്റിക്‌രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിൽ ഉറപ്പുനൽകുന്ന ‘കരിയർ ഇൻ പ്രൈവറ്റ് ഇൻഡസ്ട്രി ത്രൂ പബ്ലിക് / പ്രൈവറ്റ് പാർട്ടിസിപ്പേഷൻ’ പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട മേഖലകളിൽ …

കൈറ്റ് വിക്ടേഴ്സ്നു ദേശീയ പുരസ്കാരം

By

തിരുവനന്തപുരം: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഇരുപത്തി മൂന്നാമത് ആൾ ഇന്ത്യാ എഡ്യൂക്കേഷണൽ ഓഡിയോ & വീഡിയോ ഫെസ്റ്റിവലിൽ കൈറ്റ് വിക്ടേഴ്സ് നിർമ്മിച്ച ‘കാടറിവിന്റെ അമ്മ‘ക്കു (Mother Of Forrest Knowledge) മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള അവാർഡ് ലഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച വിദ്യാഭ്യാസ പരിപാടിയാണ് ഇത് . പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭയും …

1 2 3 4