Browsing: Health

രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

By

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്.

കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98)
കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ …

മഴക്കാലം പനിക്കാലമാക്കാതിരിക്കാം; ശ്രദ്ധിച്ചാല്‍ രോഗങ്ങളോട് വിട പറയാം

By

തിരുവനന്തപുരം: മഴ വര്‍ധിച്ചതോടെ മഴക്കാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ തന്നെ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരോഗ്യ ജാഗ്രത എന്നപേരില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം ജനങ്ങളും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.…

നിപ വൈറസ്; ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും

By

തിരുവനന്തപുരം: കേരളം വീണ്ടും നിപ വൈറസ് ബാധ ഭീതിയിൽ. ഈ രോഗത്തെ കുറിച്ചും, പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും കൂടുതല്‍ അറിയാം.

എന്താണ് നിപ വൈറസ്‌ ?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ …

പകർച്ചവ്യാധി പ്രതിരോധത്തിനായി ശുചീകരണയജ്ഞം

By

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മേയ് 11നും 12നും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ-കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ വീടുകളിലും പൊതുസ്ഥലങ്ങളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.…

കോട്ടയം ജില്ലയില്‍ മൂന്നുപേരില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചു

By

കോട്ടയം: ജില്ലയില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധനയ്‌ക്കെത്തിയ അതിരമ്പുഴയില്‍ നിന്നുള്ള എഴുപത്തഞ്ചുകാരിക്കാണ് രോഗം ബാധിച്ചതായി ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്.

കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനായി നടത്തുന്ന അശ്വമേധം ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഇവര്‍ പരിശോധനയ്‌ക്കെത്തിയത്. കൈ മടക്കിനോടു ചേര്‍ന്നുള്ള പാട് ആയിരുന്നു രോഗലക്ഷണം.…

വിക്‌ടോറിയ ആശുപത്രിയില്‍ ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍

By

കൊല്ലം : രാഷ്ട്രാന്തര വനിതാ ദിനത്തില്‍ വിക്‌ടോറിയ ആശുപത്രിക്ക് നേട്ടമായി 4ഡി ഹൈ ഡെഫിനിഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ മുന്‍ രാജ്യസഭാ അംഗം കെ.എന്‍. ബാലഗോപാല്‍ സമര്‍പ്പിച്ചു. 2015-16 ലെ എം.പി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കെ.എന്‍. ബാലഗോപാല്‍ അനുവദിച്ച 58 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കാനര്‍ സ്ഥാപിച്ചത്.തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് …

സൂര്യാഘാതവും ആരോഗ്യപ്രശ്‌നങ്ങളും

By

സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മുന്നില്‍ കണ്ട് കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുകയും ശരീരത്തിന്റെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന ചൂടായ …

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

By

കണ്ണൂര്‍ : ജലജന്യരോഗങ്ങള്‍ തടയുന്നതിനായി ഭക്ഷ്യ വില്‍പന വിതരണ കേന്ദ്രങ്ങളും പൊതുജനങ്ങളും താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു :ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ നടത്തുന്നവര്‍ പാചകം ചെയ്യുവാന്‍ ശുദ്ധജലം മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ കൊടുക്കാവൂ. പാകം ചെയ്തതും അല്ലാത്തതുമായ …

സൂര്യതാപം; ജാഗ്രത പാലിക്കണം

By

പത്തനംതിട്ട: അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതം, ശരീര താപശോഷണം, സൂര്യതാപത്തിലുള്ള പൊള്ളല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അറിയിച്ചു. ശരീരം തണുപ്പിക്കുന്നതിനുവേണ്ടി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മണത്തണലിലോ വിശ്രമിക്കണം.

വെയിലത്ത് ജോലി …

മഞ്ഞപ്പിത്തം തടയാന്‍ ജനപങ്കാളിത്തം അത്യാവശ്യം; ഡിഎംഒ

By

കോട്ടയം: മഞ്ഞപ്പിത്തത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. മഞ്ഞപ്പിത്തം തടയാന്‍ ജനപങ്കാളിത്തം ആവശ്യമാണ്. കിടങ്ങൂര്‍, അതിരമ്പുഴ, എസ്എച്ച്മൗണ്ട്, കാഞ്ഞിരപ്പള്ളി ചങ്ങനാശേരി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ജലത്തിലൂടെ പകരുന്ന ഒരു പകര്‍ച്ച വ്യാധിയാണ് മഞ്ഞപ്പിത്തം. കക്കൂസ് മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്ന് ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് …

1 2 3 7