Browsing: Information

ലഹരിവിരുദ്ധ പ്രവർത്തനം: വിയന്ന യൂത്ത് ഫോറത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം

By

2021 മാർച്ചിൽ യു.എൻ.ഒ.ഡി.സി ആസ്ട്രിയയിലെ വിയന്നയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യൂത്ത് ഫോറത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള സ്‌കൂളുകളിലും കമ്മ്യൂണിറ്റിയിലും ലഹരി വിരുദ്ധ മേഖലയിൽ പ്രവർത്തനങ്ങൾ നയിക്കുന്ന യുവ നേതാക്കൾ 15നകം സാമൂഹ്യനീതി ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ, അഞ്ചാംനില, പി.എം.ജി, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ പ്രൊഫൈൽ എത്തിക്കണം.…

ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

By

തിരുവനന്തപുരം: വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗൽഭ്യമുള്ള കുട്ടികൾക്ക് ബാൽ ശക്തി പുരസ്‌കാരത്തിനായി അപേക്ഷിക്കാം. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾക്ക് ബാൽ കല്യാൺ പുരസ്‌കാരത്തിന് അപേക്ഷിക്കാം.

അപേക്ഷകൾ …

ശാസ്ത്ര സാഹിത്യ പുരസ്‌കാരം; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

By

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പ്രസ്തുത പുരസ്‌കാരം.

2019-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര …

റബർ ഉത്പാദനം പ്രോത്സാഹന പദ്ധതി: 100 കോടി സബ്‌സിഡി കൈമാറി

By

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരം 2020 മേയ് വരെയുളള കർഷകരുടെ ബില്ലുകളിൻമേൽ ജൂലൈ 27ന് 50.5 കോടി രൂപയും ആഗസ്റ്റ് 24ന് 49.5 കോടി രൂപയും ഉൾപ്പെടെ ആകെ 100 കോടി രൂപ സബ്‌സിഡിയിനത്തിൽ കർഷകരുടെ അക്കൗണ്ടിലേയ്ക്ക് കൈമാറി.…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തിന് 1000 രൂപ ധനസഹായം

By

കാസര്‍ഗോഡ്; ജില്ലയില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഓണത്തോടനുബന്ധിച്ച് ധനസഹായമായി 1,000 രൂപ അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷന്‍ ലഭിക്കുന്ന 5425 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഈ ധനസഹായം ലഭിക്കുന്നതാണ്. ഇതിനുള്ള അനുമതി സാമൂഹ്യ സുരക്ഷമിഷന്‍ …

സിവിൽ സർവീസ് അക്കാഡമി; 2020 ബാച്ചിലേക്കുള്ള പരിശീലനം ആരംഭിച്ചു

By

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി …

അപേക്ഷ ക്ഷണിച്ചു

By

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റിലേക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ഓഫീസർ (ഫിനാൻസ് & അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് മാനേജർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും ഇവിടെ അമര്‍ത്തുക

അസി: ലോ ഓഫീസർ; അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും

By

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ ഗ്രേഡ് -2 എഴുത്തുപരീക്ഷയുടെ ചുരുക്കപ്പട്ടികയിലുളള ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം സെപ്റ്റംബർ എട്ടിനും ഒൻപതിനും തിരുവനന്തപുരം നന്തൻകോടുളള തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാന ഓഫീസിൽ നടത്തും.

ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, …

വാഹന രജിസ്‌ട്രേഷൻ റദ്ദാക്കൽ: അപേക്ഷ ഓഫീസുകളിൽ എത്തിക്കണം

By

വാഹനരജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകൾ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേർഡ് ആയോ നേരിട്ടോ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മുൻപ് ഓൺലൈനായി അപേക്ഷിക്കാമായിരുന്നു. വാഹനത്തിന്റെ സാധുവായ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പുക പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതില്ല. വാഹനം ഉപയോഗിച്ച ദിവസം വരെയുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിന് …

നീല റേഷൻ കാർഡുള്ളവർക്ക് ഓണക്കിറ്റ് വിതരണം

By

തിരുവനന്തപുരം: നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു.

കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും

3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും

6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.…

1 2 3 17