Browsing: News

സോഷ്യൽ മീഡിയ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം വേഗത്തിലാക്കണം; സുപ്രീം കോടതി

By

ന്യൂ ഡൽഹി: സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള വിഷയം എത്രയും വേഗം തീരുമാനിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.

മദ്രാസ്, ബോംബെ, മദ്ധ്യപ്രദേശ് ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ്‌മാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് കേന്ദ്രത്തിന്റെ നിലപാട് തേടിയത്.

സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നമ്പറോ, സര്‍ക്കാര്‍ …

ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

By

കൊല്‍ക്കത്ത: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തേയ്ക്കും. ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ. അദ്ദേഹത്തിന് വസതിയിലെത്തി നോട്ടീസ്‌ നല്‍കി. അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് കൊല്‍ക്കത്ത ഹൈക്കോടതി പിന്‍വലിച്ചു. ഇപ്പോള്‍ പശ്ചിമ ബംഗാള്‍ സി.ഐ.ഡിയുടെ അഡീഷണല്‍ ഡയറക്‌ടര്‍ ജനറലാണു രാജീവ്‌ കുമാര്‍.

ലക്ഷത്തിലേറെപ്പേരില്‍നിന്നായി …

പബ്‌ജി കളിക്കുന്നത് വിലക്കി; യുവാവ് പിതാവിനെ വെട്ടിക്കൊന്നു

By

ബം​ഗ​ളു​രു: പബ്‌ജി ക​ളി​ക്കു​ന്ന​തു വി​ല​ക്കി​യ പി​താ​വി​നെ യു​വാ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​യാ​യ ര​ഘു​വീ​ര്‍ കുംഭാർ (25) ആണ് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കർണാടകയിലെ ബെ​ലഗാ​വി ജില്ലയിലെ കക്കാട്ടി ഗ്രാമത്തിലാണ് പുലർച്ചെ അഞ്ച് മണിയോടെ നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നത്. റിട്ടയേർഡ് പോലീസുകാരനായ അച്ഛൻ ശങ്കർ ദേവപ്പ കുംഭാർ (61) ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്. യു​വാ​വ് …

മുഖ്യമന്ത്രിയുടെ ‘ഓണാശംസകൾ’

By

തിരുവനന്തപുരം: സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

എല്ലാവിധ വേർതിരിവുകൾക്കും അതീതമായി മനുഷ്യമനസ്സുകളുടെ ഒരുമ ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിത്. എല്ലാവരും സന്മരായിരുന്ന, ആർക്കും തമ്മിൽ വിവേചനമില്ലാതിരുന്ന ഒരു നല്ല കാലം പണ്ടുണ്ടായിരുന്നുവെന്ന് ഓണസങ്കൽപ്പം നമ്മോടു പറയുന്നു. നന്മയുടെയും സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാലത്തിന്റെ പിറവിക്കായി നടത്തുന്ന പോരാട്ടങ്ങൾക്ക് …

ദുബൈയിൽ സ്കൂൾ ബസ്സ് അപകടത്തിൽപെട്ടു; 15 പേർക്ക് പരിക്ക്

By

ദുബായ്: സ്കൂൾ ബസും കുടിവെള്ള ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെ ബിസിനസ് ബേയിലാണ് അപകടമുണ്ടായത്. ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് അൽ വർഖയിലുള്ള ഔർ ഓൺ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസ്സും ടാങ്കർ ലോറിയുമാണ് അപകടത്തിൽ പെട്ടത്‌. സ്കൂൾ കുട്ടികൾക്ക് പുറമെ ബസ് ജീവനക്കാർക്കും …

മുത്തൂറ്റ് സമരം; സമവായ ചര്‍ച്ച പരാജയപ്പെട്ടു; സമരം തുടരും

By

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി പി രാമകൃഷ്ണൻ വിളിച്ച് ചേർത്ത സമവായ ചർച്ച പരാജയപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു 4 മണിക്കൂർ നീണ്ട ചർച്ച. ചില കാര്യങ്ങളിൽ കൂടി ധാരണയിൽ എത്താനുണ്ടെന്നും ചർച്ച തുടരുമെന്നും മന്ത്രി അറിയിച്ചു.

ബോണസും തടഞ്ഞുവെച്ച ശമ്പളവും നൽകാമെന്ന് കമ്പനി അധികൃതർ സമരസമിതിയെ അറിയിച്ചു. എന്നാൽ …

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിൽ സമ്മേളനം; മുഖ്യമന്ത്രി

By

തിരുവനന്തപുരം: കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കുന്നതിന് ഒക്‌ടോബർ നാലിന് ദുബായിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ കേരള പുനർനിർമാണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് …

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

By

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിലെ ആദ്യ പേര് ഇടതു സ്ഥാനാർഥി മാണി സി. കാപ്പന്റേത്. ബിജെപി സ്ഥാനാർഥി എൻ ഹരിയാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പേര് ഏഴാം സ്ഥാനത്താകും രേഖപ്പെടുത്തുക. ഇടതു മുന്നണി സ്ഥാനാർഥിക്ക് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. യുഡിഎഫ് സ്ഥാനാർഥി സ്വതന്ത്രനായതിനാൽ ചിഹ്നമായി …

പ്രളയബാധിതർക്ക് കൈതാങ്ങുമായി പെരിങ്ങമല മുസ്ളിം ജമാഅത്ത്

By

പത്തനംതിട്ട: പ്രളയ ബാധിതർക്കായി പെരിങ്ങമല മുസ്ളിം ജമാഅത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 21,000 രൂപയുടെ ഡി.ഡി സെക്രട്ടറി പി.എസ് നജീബ്, ട്രഷറർ ഷാജിമോൻ പെരിങ്ങമല എന്നിവർ ചേർന്ന് ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറി.

റിപ്പോർട്ടർ: ഷിബു പൂവൻപാറ…

തിരിച്ചടിയില്‍ തളരരുത്, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്; പ്രധാനമന്ത്രി

By

ബെംഗളൂരു: തിരിച്ചടിയില്‍ തളരരുത് വീണ്ടും പരിശ്രമം തുടരണമെന്നും മികച്ച അവസരങ്ങള്‍ വരാനിരിക്കുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്‌ ആര്‍ഒയെക്കുറിച്ച്‌ അഭിമാനമുണ്ടെന്നും ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലക്ഷ്യത്തിന് തൊട്ടരികില്‍ വരെയെത്തി. ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാന്‍ നമുക്ക് സാധിച്ചു. പരിശ്രമങ്ങള്‍ ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ബിറ്റര്‍ …

1 2 3 231