Browsing: International News

ബ്ലാക്ക് പാന്തർ സിനിമ നായകൻ ചാഡ്വിക് ബോസ്മാൻ അന്തരിച്ചു. വിശ്വസിക്കാനാവാതെ ആരാധകര്‍

By

ന്യൂയോർക്: ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു.ലോസ് ആഞ്ചലിസ്സിലെ സ്വവസതിയിലായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു, അർബുദരോഗത്തെ തുടർന്ന് താരം കുറെന്നാളുകളായി ചികിത്സയിലായിരുന്ന. വന്‍ കുടലിനെ ബാധിക്കുന്ന കോളന്‍ ക്യാന്‍സറായിരുന്നു ബോസ്മാന്. ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജിലായിരുന്നു അസുഖം കണ്ടെത്തുന്നത്. ക്യാന്‍സറിനോട് പോരാടുമ്ബോഴും സിനിമയില്‍ സജീവമായിരുന്നു ബോസ്മാന്‍.

ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ …

വർഷാവസാനത്തോടെ കൊറോണ വാക്സിൻ ലഭ്യമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

By

വാഷിംഗ്ടൺ: കൊറോണ വൈറസിനുള്ള വാക്സിൻ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അമേരിക്കയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 11,57,687 ആയി ഉയർന്നപ്പോൾ മരണസംഖ്യ 67,674 ആയതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം കൊറോണ വൈറസ് കേസുകളുടെ ആഗോള എണ്ണം 3.5 ദശലക്ഷം കവിഞ്ഞു.

കൊറോണ വൈറസിനുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള …

കോവിഡ് -19; ദുബായ് എക്സ്പോ മാറ്റിവച്ചു

By

ദുബായ്: ദുബായ് വേൾഡ് എക്സ്പോ 2020 മാറ്റിവയ്ക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർക്കാർ ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പാരീസ് ആസ്ഥാനമായുള്ള ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷനുകൾ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ്-19 പാൻഡെമിക്കിന്റെ ആഘാതം സംബന്ധിച്ച്
ദുബായ് എക്‌സ്‌പോ 2020 സ്റ്റിയറിംഗ് കമ്മിറ്റി സംഘാടകരുമായും ബിഐഇയുമായും നടത്തിയ സമഗ്ര ചർച്ചയെ തുടർന്നാണ് യുഎഇ സർക്കാരിന്റെ അഭ്യർത്ഥന അയച്ചതെന്ന് പ്രസ്താവനയിൽ …

കുഞ്ഞ് ക്വാഡ​​​​​​ന് പിന്തുണയുമായി അമേരിക്കന്‍ നടന്‍ ബ്രഡ് വില്യംസ്

By

ഉയരക്കുറവ് കാരണം കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്ബത്​ വയസുകാരന്‍ ക്വാഡ​​​​​​ന് സ്നേഹവും സ്വാന്തനവുമായി അമേരിക്കന്‍ നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ബ്രഡ് വില്യംസ്.

ക്വാഡന്‍ നീ ലോകം കീഴടക്കിക്കളഞ്ഞല്ലോ. നിന്‍റെ ആ കണ്ണുനീര്‍ തുള്ളികള്‍ സ്നേഹകടലായി നിന്നിലേക്ക് തന്നെ തിരിച്ചു എത്തിയിരിക്കുന്നു. പൊക്കക്കുറവാണ് നിന്‍റെ പൊക്കമെന്ന് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുമല്ലോ -ബ്രഡ് …

കശ്മീർ വിഷയത്തിൽ ഇടപെട്ടതിന് തുർക്കി പ്രസിഡന്റ് എർദോഗനെ ഇന്ത്യ വിമർശിച്ചു

By

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗന്റെ അഭിപ്രായത്തെ ഇന്ത്യ വിമർശിക്കുകയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച പാകിസ്താൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ എർദോഗൻ “കശ്മീർ ജനതയുടെ പോരാട്ടത്തെ ഒന്നാം ലോക മഹായുദ്ധ സമയത്ത് വിദേശ ആധിപത്യത്തിനെതിരെ തുർക്കി ജനത നടത്തിയ പോരാട്ടവുമായി താരതമ്യം ചെയ്തിരുന്നു.

ജമ്മു കശ്മീരിനെക്കുറിച്ച് …

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ഇന്ത്യ സന്ദർശിക്കും; ലക്ഷ്യം തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക

By

ന്യൂ ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ഫെബ്രുവരി 24, 25 തീയതികളിൽ ഇന്ത്യ സന്ദർശിക്കും. ട്രംപിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

പ്രധാനമന്ത്രി മോദിയുടെ ജന്മനാടായ ഗുജറാത്തിലെ അഹമ്മദാബാദ് ട്രംപും പത്നിയും സന്ദർശിക്കുമെന്നും യുഎസ് പ്രസ് സെക്രട്ടറി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദർശനം ഇരു …

കൊറോണ വൈറസിനെ കണ്ടെത്തിയ ചൈനീസ് ഡോക്ടർ രോഗം ബാധിച്ച് മരിച്ചു

By

വുഹാൻ: ചൈനയിൽ പടർന്നു പിടിച്ച മാരകമായ കൊറോണ വൈറസ് തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടർ ലി വെൻ‌ലിയാങ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ചികിത്സയിലായിരുന്ന വുഹാൻ ആശുപത്രിയിൽ പുലർച്ചെ 2:58 നാണ് മരണം സ്ഥിരീകരിച്ചത്.

കൊറോണ വൈറസിനെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചതിന് ലി വെൻ‌ലിയാങിനെ പോലീസ് ശാസിച്ചിരുന്നു. വൈറസിനെക്കുറിച്ച് നിയമവിരുദ്ധവും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന എട്ട് മെഡിക്കൽ …

കൊറോണ വൈറസ് ഉത്ഭവിച്ചത് കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നെന്ന് വിവരം

By

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉണ്ടായത് കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നെന്ന് വ്യാജ വാര്‍ത്തകള്‍ പരക്കുന്നു. വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇത്തരം വാര്‍ത്തകള്‍ ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നു.
ഫെയ്‌സ് ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും മീമുകളുടെ രൂപത്തിലാണ് ഈ വാര്‍ത്ത പ്രചരിച്ചത്.

‘കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്നാണ് കൊറോണ വൈറസ് ഉണ്ടായതെന്നാണ് വിശ്വസിക്കുന്നത്’ എന്ന കുറിപ്പിനൊപ്പം കാണ്ടാമൃത്തിന്റെ കൊമ്പുകളുടെ …

ജാപ്പനീസ് ആഡംബരക്കപ്പലില്‍ പത്ത് പേര്‍ക്ക് കൊറോണ ബാധ; 3,711 പേര്‍ നിരീക്ഷണത്തില്‍

By

ടോക്കിയോ: ഡയമണ്ട് പ്രിന്‍സസ് എന്ന ജാപ്പനീസ് ആഡംബരക്കപ്പലില്‍ പത്ത് പേര്‍ക്ക് നോവല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കപ്പലിലുള്ള 3,711 പേരെ നിരീക്ഷണത്തിലാക്കി. ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പല്‍ തിങ്കളാഴ്ചയാണ് യോക്കോഹമ തുറമുഖത്ത് നങ്കൂരമിട്ടത്. യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല

കഴിഞ്ഞ മാസം കപ്പലില്‍ യാത്ര ചെയ്ത, ഹോങ്കോങ്കില്‍ ഇറങ്ങിയ …

ലോകവ്യാപകമായി കൊറോണ; ചൈനയില്‍ ഇന്നലെ മരിച്ചത് 57 പേര്‍

By

ബെയ്ജിംഗ്: ലോകവ്യാപകമായി കൊറോണ വൈറസ്പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 57 മരണം. ഇതോടെ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണ 361 ആയി.

2,829 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 17,205 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.…

1 2 3 5