Browsing: Kerala

പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരേ കല്ലേറ്

By

പത്തനംതിട്ട: കാറിലെത്തിയ സംഘം പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരേ കല്ലേറിഞ്ഞു. കല്ലേറിൽ ആർക്കും പരിക്കില്ല.

കാറിലെത്തിയത് യൂത്ത്കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.…

കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി

By

തിരുവനന്തപുരം: ഒരു സംഘം ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ബസ്സ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും …

വന അദാലത്തിൽ നിവേദനവുമായി രാജു എബ്രഹാം എംഎൽഎയും

By

പത്തനംതിട്ട: വനം അദാലത്തിൽ റാന്നി എംഎൽഎ റാജു എബ്രഹാം മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. റാന്നി, കോന്നി നിയോജകമണ്ഡലങ്ങളിലായി 1900 റോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരണമെന്നായിരുന്നു പ്രധാന ആവശ്യം. ഇവർക്ക് പട്ടയം നൽകാനുള്ള ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടാനുൾപ്പെടെയുള്ള ഉപാധിരഹിത പട്ടയം ഇവർക്ക് നൽകണമെന്നു നിവേദനത്തിൽ പറയുന്നു. …

കെയർഹോം; 1750 വീടുകൾ പൂർത്തിയായി

By

തിരുവനന്തപുരം: കെയർഹോം പദ്ധതിയിൽ സഹകരണ വകുപ്പ് 1750 വീടുകൾ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയതായി സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു നൽകുന്നത് വകുപ്പിന്റെ പരിഗണനയിലുണ്ട്. ആദ്യ ഘട്ടത്തിൽ 2000 വീട് നിർമിക്കാനാണ് തീരുമാനിച്ചത്. ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ 2152 വീടുകൾ യാഥാർത്ഥ്യമാവും. ഓരോ സ്ഥലത്തിന്റേയും പ്രത്യേകതകൾ …

തുഷാർ വെള്ളാപ്പള്ളി ചെക്ക്‌ കേസിൽ അജ്മാനിൽ അറസ്റ്റിൽ

By

ദുബായ്: ബി ഡി ജെ എസ് നേതാവും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാർ വെള്ളാപ്പള്ളി അറസ്റ്റിൽ. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് യു എ ഇലെ അജ്മാനിൽ തുഷാർ അറസ്റ്റിലായത്.

ബിസിനസ് സംബന്ധമായി നൽകിയ ഒരു കോടി ദിർഹത്തിന്റെ (19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. …

ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ ലൈഫ് ഗാഡിനെ കടലിൽ കാണാതായി

By

തിരുവനന്തപുരം: കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മൂന്നാർ സ്വദേശിനിയെ രക്ഷപ്പെടുത്തിയ യുവാവിനെ തിരയിൽ പെട്ട് കാണാതായി.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വഴുതക്കാട് എയർടെൽ ഓഫീസിലെ ജീവനക്കാരിയായ യുവതി ശംഖുമുഖം ബീച്ചിനടുത്ത് കടലിൽ ചാടിയത്. ഈ സമയം ബീച്ചിലെ ലൈഫ് ഗാർഡ് ആയ ജോൺസൺ ഗബ്രിയേൽ (43) യുവതിയെ രക്ഷപെടുത്തി. എന്നാൽ ശക്തമായ തിരയിൽ അകപ്പെട്ട ജോൺസണെ …

വനിതകളെ ഡ്രൈവർമാരായി നിയമിക്കും

By

തിരുവനന്തപുരം: സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളിൽ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവർമാരായി നിയമിക്കുന്നത്.…

രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

By

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിലെ ആശുപത്രികള്‍ കരസ്ഥമാക്കി എന്ന പ്രത്യേകതയുമുണ്ട്.

കണ്ണൂര്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍: 98)
കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പ കുടുംബാരോഗ്യ …

എക്‌സ്‌റേ എടുക്കാന്‍ പണമില്ല; കൊല്ലത്ത് പിഞ്ചുകുഞ്ഞ് മരിച്ചു

By

കൊല്ലം: ചികിത്സിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കുളത്തൂപ്പുഴ മഞ്ജു വിലാസത്തില്‍ മഞ്ജു-ആദിത്യ വിനോദ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

57 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ എക്‌സ്‌റേ എടുത്ത് വരാന്‍ നിര്‍ദേശിച്ചു. എക്‌സ്‌റേ എടുക്കുന്നതിനുള്ള തുക കയ്യിലില്ലായിരുന്ന മാതാവ് ഇക്കാര്യം …

വിദേശ കുടിയേറ്റം; ചൂഷണം തടയുവാൻ വിദേശകാര്യ വകുപ്പും നോർക്കയും കൈകോർക്കും

By

തിരുവനന്തപുരം: തൊഴിൽ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാകുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും സംയുക്തമായി തിരുവനന്തപുരത്ത് ആഗസ്റ്റ് 29, 30 തീയതികളിൽ ബന്ധപ്പെട്ടവരുടെ യോഗം സംഘടിപ്പിക്കും. അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ തുടങ്ങിയവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് യോഗം.

കേന്ദ്ര വിദേശകാര്യ …

1 2 3 170