Browsing: Alappuzha

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് സർവ്വകക്ഷി യോഗം

By

കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോടഭ്യർത്ഥിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ താൽക്കാലികമായി അൽപം മാറ്റിവെക്കാനും എന്നാൽ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യർത്ഥിക്കാനും ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പതിനാലാം കേരള നിയമസഭയുടെ …

കോവി‍ഡ് പരിശോധന: സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ നടപടി

By

ആലപ്പുഴ: ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍, സി.ബി.നാറ്റ് ടെസ്റ്റുകള്‍ക്ക് യഥാക്രമം 2750, 3000 രൂപ ഈടാക്കാമെന്നാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ട്രൂനാറ്റ് ടെസ്റ്റിലെ ആദ്യ പരിശോധനയ്ക്ക് 1500 രൂപ ഈടാക്കാം. ട്രൂനാറ്റില്‍ ആദ്യ പരിശോധനയില്‍ …

രാഷ്ട്രപതിയില്‍ നിന്ന് സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ആദരം

By

ആലപ്പുഴ : വിദ്യാർത്ഥികൾക്ക് ചിത്രകലയുടെ പാഠങ്ങളിലൂടെ അറിവിന്റെ വെളിച്ചം പകർന്ന സജികുമാറിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വീഡിയോ കോൺഫ്രന്‍സിലൂടെ നല്‍കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു രാഷ്‌ട്രപതി രാജ്യത്തെ മികച്ച 47 അദ്ധ്യാപകർക്ക് ദേശീയ പുരസ്ക്കാരം നല്‍കിക്കൊണ്ട് ആദരിച്ചത്.

ആലപ്പുഴ കലക്ടറേറ്റിൽ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ സജ്‌ജീകരിച്ച …

ശുചിത്വ പദവിയില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

By

ആലപ്പുഴ : മാലിന്യ സംസ്‌ക്കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി ശുചിത്വ പദവിയിലെത്തി പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ഹരിക്കുട്ടന്‍ ശുചിത്വ പദവി പ്രഖ്യാപനം നടത്തി.
നിലവില്‍ 34 ഹരിതകര്‍മ്മസേന അംഗങ്ങളാണ് പള്ളിപ്പുറം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളും, സ്ഥാപനങ്ങളും യൂസര്‍ഫീ നല്‍കികൊണ്ട് അജൈവമാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്. …

ആലപ്പുഴ: മൽസ്യബന്ധനത്തിനും, വിപണനത്തിനും അനുമതി

By

അനുമതി പി. ബി ജംഗ്ഷൻ, പൊള്ളേത്തൈ (ശാസ്ത്രിമുക്ക്) തീരപ്രദേശങ്ങളിൽ

ആലപ്പുഴ : ജില്ലയിലെ പി. ബി ജംഗ്ഷൻ, പൊള്ളേതൈ ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനവും, വിപണനത്തിനും അനുമതി നൽകികൊണ്ട് ജില്ലാ കലക്ടർ ഉത്തരവായി. ഈ സെന്ററുകളിൽ നിന്നും മത്സ്യ ബന്ധനത്തിനും വിപണനത്തിനും അനുമതി നൽകണമെന്ന് ആവശ്യപെട്ട് ഫിഷറീസ് ഡയറക്ടർ റിപ്പോർട്ട്‌ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

ജില്ലയിൽ …

എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സ്കൂള്‍ സഹായി അറസ്റ്റില്‍

By

ആലപ്പുഴ: എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജോണ്‍സണിനെയാണ് പോക്‌സോ നിയമപ്രകാരം കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

നങ്ങ്യാര്‍കുളങ്ങരയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ഇയാള്‍ അതേ സ്‌കൂളിൽ തന്നെയുള്ള എല്‍കെജി വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ ഇയാൾ മിഠായി നല്‍കി പ്രലോഭിപ്പിച്ചാണ് സ്കൂളിൽ തന്നെയുള്ള തൻ്റെ മുറിയിലേക്ക് …

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണം; കെപിസിസി ഉപസമിതി

By

ആലപ്പുഴ: എന്‍സിപി നേതാവ് തോമസ്‌ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന് കെപിസിസി ഉപസമിതി. മുതിര്‍ന്ന നേതാക്കളായ കെവി തോമസ്‌, പിടി തോമസ്‌ എന്നിവരടങ്ങിയ അഞ്ചംഗ ഉപസമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം കെപിസിസിക്ക് സമർപ്പിച്ചത്.

കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി മത്സരിച്ചത് കേരളാ കോണ്‍ഗ്രസ്‌ എം ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ …

ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോയുടെ പ്രവര്‍ത്തന തീയതി നീട്ടാനുള്ള ഉത്തരവ് പാലിച്ചില്ല

By

ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ എക്‌സ്‌പോയുടെ പ്രവര്‍ത്തന തീയതി നീട്ടാനുള്ള കേരള ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. ഫ്രെബ്രുവരി രണ്ട് വരെ പ്രദര്‍ശനാനുമതി നീട്ടാനാണ് കോടതി ഉത്തരവിട്ടിരുന്നത്.

വിവാദമായ ഓഷ്യാനസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയ്ക്ക് ഇന്നലെ വൈകിട്ട് അഞ്ചുമണിക്കകം ലൈസന്‍സ് നീട്ടി നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ നഗരസഭ സെക്രട്ടറി ഇതുവരെ ലൈസന്‍സ് …

ആലപ്പുഴയിൽ വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചു

By

ആലപ്പുഴ: വേമ്പനാട്ടു കായലിൽ വിനോദ സഞ്ചാരികളുമായി ഉല്ലാസ യാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് പാതിരാമണല്‍ ഭാഗത്ത് വച്ച് തീ പിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ ആറ് സ്ത്രീകളും നാല് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട …

കല്ലുവാതുക്കല്‍ മദ്യദുരന്തം ഉള്‍പ്പെടെ പുറത്ത് വരും- സുഭാഷ് വാസുവിനെതിരെ എസ് എന്‍ ഡി പി നേതാക്കള്‍

By

ആലപ്പുഴ: കല്ലുവാതുക്കല്‍ മദ്യ ദുരന്തമുള്‍പ്പെടെ പുറത്തുവരുമെന്ന് സുഭാഷ് വാസുവിനെതിരെ ആരോപണങ്ങളുമായി എസ് എന്‍ ഡി പി നേതാക്കള്‍. സ്പിരിറ്റ് ലോറി പൊട്ടിത്തറിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുനഃരന്വേഷണം വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മാവേലിക്കര യൂണിയനില്‍ സുഭാഷ് വാസു കൂടുതല്‍ സാമ്പത്തിക കൊള്ള നടത്തിയിട്ടുണ്ടെന്നും അഡ്മിനിസ്ട്രേറ്റര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളി നടേശനെതിരെ കേസുകള്‍ കുത്തിപൊക്കി സുഭാഷ് …

1 2 3 8