Browsing: Kannur

ആധുനിക സുരക്ഷാ സംവിധാനങ്ങള്‍; വ്യാജലോട്ടറിക്ക് താഴ്

By

കണ്ണൂര്‍ : വ്യാജലോട്ടറി തടയുന്നതിനും ലോട്ടറികളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതുമായി സര്‍ക്കാര്‍ നടപ്പിലാക്കിയത് നിരവധി ആധുനിക സുരക്ഷാ സംവിധാനങ്ങള്‍. മൈക്രോ പ്രിന്റിംഗ്, ഗില്ലോച്ച് പാറ്റേണ്‍, അദൃശ്യമായ എഴുത്ത്, ത്രിമാനദൃശ്യം തുടങ്ങിയ സംവിധാനങ്ങള്‍ ലോട്ടറി ചൂഷകര്‍ക്ക് വെല്ലുവിളിയായി. ഭാഗ്യക്കുറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോകോപ്പി, സ്‌കാന്‍ ചെയ്ത കോപ്പി, പ്രിന്റ് മുതലായവയെടുത്ത് വ്യാജ ടിക്കറ്റ് നല്‍കി ഏജന്റുമാരെയും വില്‍പ്പനക്കാരെയും …

ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

By

എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും

കർശനമായ എൻഫോഴ്‌സ്‌മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പിൽ ക്രൈം ബ്രാഞ്ച് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിപദാർഥങ്ങളുടെയും ഉപയോഗം പരമാവധി …

സ്‌പെഷ്യല്‍ അതിഥികളെ വരവേറ്റ് കണ്ണൂര്‍ എയര്‍പോര്‍ട്ട്

By

കണ്ണൂര്‍: കണ്ണൂര്‍ പഴശ്ശി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുരുന്നുകള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടികള്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തിയത്. 50ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം എയര്‍പോര്‍ട്ടും പരിസരവും ചുറ്റിക്കണ്ടു. സാധാരണ ഗതിയില്‍ പൊതുജനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പ്രത്യേകനില പരിഗണിച്ചാണ് ഇവര്‍ക്ക് സന്ദര്‍ശനം ഒരുക്കിയത്.…

യതീഷ് ചന്ദ്രക്കെതിരെ ഭീഷണി :ശോഭ സുരേന്ദ്രനെതിരെ കേസ്

By

കണ്ണൂർ: തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറായ യതീഷ് ചന്ദ്രക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനു ബി.ജെ.പി സംസഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ കേസ്. പാർട്ടി സംസഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂരിൽ ജില്ലാ പോലീസ് ഓഫീസിലേക്കു ബി.ജെ.പി നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിച്ചുകൊണ്ടിരിക്കെയാണ് ശോഭസുരേന്ദ്രൻ ഭീഷണിപെടുത്തിയത്. …

പട്ടികജാതി വനിത അയല്‍ക്കൂട്ടങ്ങള്‍ക്കായി വായ്പ പദ്ധതി

By

കണ്ണൂര്‍: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ പുതിയ സംരംഭങ്ങള്‍ക്കായി വായ്പ നല്‍കുന്നു. വനിതാ ശാക്തീകരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി. കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് പട്ടിക ജാതിയില്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായാണ് മൈക്രോഫിനാന്‍സ് വായ്പ നല്‍കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ടം ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പിലാക്കും. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തമെന്നോണം പാലക്കാട് ജില്ലയില്‍ മൂന്ന് അസംബ്ലി …

യൂത്ത് ആക്ഷൻ ഫോഴ്സിൽ അംഗമാവാം

By

കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി യുവജനങ്ങളുടെ കർമ്മ സേനയായി കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് രൂപീകരിക്കും. സേനയിൽ അംഗമാകുന്നതിന് ജില്ലയിലെ 15 നും 30നും ഇടയിൽ പ്രായമുളള സേവന തല്പരരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പേര്, വിലാസം, ജനനതീയ്യതി, മൊബൈൽ നമ്പർ, വാട്സാപ്പ് നമ്പർ എന്നിവയുമായി …

ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലെത്തിക്കും

By

കണ്ണൂര്‍: കേരളത്തിലെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലെത്തിക്കുന്നതിനും പ്രളയം ക്ഷീരമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പയ്യന്നൂര്‍ വെള്ളൂര്‍ ജനത ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം 85 ശതമാനം പാല്‍ ഉല്‍പാദിപ്പിക്കുന്ന നിലയിലേക്ക് എത്തിയിരുന്നു. ഈ വര്‍ഷം സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാനിരിക്കേയാണ് …

പൊതുജനങ്ങള്‍ക്ക് മില്‍മ ഡയറി സന്ദര്‍ശിക്കാം

By

കണ്ണൂര്‍ : ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനമായ നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നവംബര്‍ 25, 26 തീയതികളില്‍ മില്‍മ കണ്ണൂര്‍ ഡയറി സന്ദര്‍ശിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായി മാനേജര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം നാല് മണി വരെ മുന്‍കൂട്ടി അനുമതി തേടാതെതന്നെ പൊതുജനങ്ങള്‍ക്ക് ഡയറി സന്ദര്‍ശിക്കാം. ഉപഭോക്താക്കള്‍ക്ക് …

വാട്സ്അപ്പ് ഗ്രൂപ്പില്‍ അശ്ലീല സംഭാഷണം പോസ്റ്റ്‌ ചെയ്തവര്‍ക്കെതിരെ പരാതി നല്‍കി

By

കണ്ണൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം.കൗണ്‍സിലര്‍ അശ്ലീലം പോസ്റ്റ്‌ ചെയ്തതിനെതിരെ യു.ഡി.എഫ്. അംഗങ്ങള്‍ പരാതി നല്‍കി. മേയര്‍ക്കും അശ്ലീല സംഭാഷണം പോസ്റ്റ്‌ ചെയ്ത പൊടിക്കുണ്ടിൽ കൗൺസിലർ ടി. രവീന്ദ്രനും എതിരെ യുഡിഎഫ് വനിതാ കൗൺസിലർമാരാണ് പരാതി നൽകിയത്. സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ച് വിട്ട് തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും …

കുടുംബ പ്രശ്നങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നു; വനിതാ കമ്മീഷൻ

By

കണ്ണൂർ: പ്രായമായ അമ്മമാരെ മക്കൾ സംരക്ഷിക്കാത്തതുൾപ്പെടെയുള്ള കുടുംബ പ്രശ്നങ്ങളും സാമ്പത്തിക തട്ടിപ്പുകളും ജില്ലയിൽ കൂടിവരുന്നതായി വനിതാ കമ്മീഷൻ അംഗം ഇ എം രാധ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. 95 വയസ്സ് പ്രായമായ അമ്മയെ ആര് സംരക്ഷിക്കുമെന്നതിനെ ചൊല്ലി മക്കൾക്കിടയിലുണ്ടായ തർക്കം കമ്മീഷൻ മുമ്പാകെ പരാതിയായി …

1 2 3