Browsing: Kasaragod

വനം അദാലത്തിലേക്ക് പരാതി നല്‍കാം

By

കാസര്‍കോട്: വനം-വ്യജീവി വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിന് വനം വകുപ്പ് ജില്ലയില്‍ വന അദാലത്ത് നടത്തും. സെപ്തംബര്‍ 26 ന് രാവിലെ 10 മുതല്‍ കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന അദാലത്ത് വനം -വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. പട്ടയ സംബന്ധമായ പരാതികള്‍ ഒഴികെ വനം വകുപ്പുമായി ബന്ധപ്പെട്ട …

കവളപ്പാറയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു;​ ദുരിതാശ്വാസ ക്യാമ്പിൽ ആയിരങ്ങള്‍

By

നിലമ്പൂർ: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ പത്തുപര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പി.വി.അന്‍വര്‍ എം.എല്‍.എ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുണ്ട്. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രദേശം ദുരന്തഭൂമിയായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലും മറുഭാഗത്ത് നിന്ന് …

അറവുമാലിന്യത്തില്‍ നിന്നും മോചനം; നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

By

കോഴിക്കോട് : അറവുമാലിന്യ സംസ്‌കരണത്തിന് പരിഹാരമായി അറവു മാലിന്യ സംസ്‌കരണ ഫാക്ടറി സ്ഥാപിച്ചിരിക്കുകയാണ് ജില്ലാ പഞ്ചായത്ത്. ഫ്രഷ് കട്ട് എന്ന സ്വകാര്യ സംരഭകരുമായി ചേര്‍ന്ന് രണ്ടര ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ രാജ്യത്തെ സമ്പൂര്‍ണ്ണ അറവുമാലിന്യ മുക്തമാകുന്ന ആദ്യത്തെ ജില്ലയായി കോഴിക്കോട് മാറും. പദ്ധതിയുടെ പരിപൂര്‍ണ്ണ വിജയത്തിനു ഗ്രാമപഞ്ചായത്തുകള്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും …

പൈവളിഗെയിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു

By

കാസര്‍ഗോഡ് : ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്ന ആരോഗ്യ നിര്‍വചനം പ്രായോഗികമാക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. ഹോമിയോപതി ഡിസ്‌പെന്‍സറിക്ക് ചേവാറിലും ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് പൈവളിഗെ ഗ്രാമപഞ്ചായത്തിന് സമീപവുമാണ് പുതിയ കെട്ടടങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷ വേളയില്‍ പുതിയ ആരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനം …

വനിതാ മതിലിനിടെ കാസര്‍ഗോഡ് സംഘര്‍ഷം

By

കാസര്‍കോട്: വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ സ​ഞ്ച​രി​ച്ച ബ​സി​നു നേ​രെ ക​ല്ലേ​റ്. നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ര്‍​കോട് മ​ധൂ​ര്‍ കു​തി​ര​പ്പാ​ടി​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ബി​ജെ​പി, ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം- ബിജെപി …

ഇ-വേസ്റ്റ് നിര്‍മ്മാര്‍ജനം സജീവമാകുന്നു

By

കാസർഗോഡ്; ഇ-വേസ്റ്റ്നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ പുതിയ പടവുകള്‍ താണ്ടി ജില്ലാ ശുചിത്വമിഷന്‍. ജില്ലയില്‍ നിന്നും ഇത്തവണ ശേഖരിച്ചു സംസ്‌കരിക്കാനയച്ചത് 3926 കിലോഗ്രാം ഇ-വേസ്റ്റ്.
പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയായ നിരവധി മൂലകങ്ങള്‍ അടങ്ങിയ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഫലപ്രഥമായി സംസ്‌കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കളക്ടറേറ്റ് എന്നിവടങ്ങളിലെ ഇ-വേസ്റ്റുകള്‍ ശേഖരിച്ചത്. രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ …

ജില്ലാ കളക്ടറുടെ വാട്ട്‌സ് ആപ്പ് നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം

By

കാസര്‍കോട്: ജില്ലയില്‍ അനധികൃത മണല്‍കടത്ത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കളക്ടറുടെ വാട്ട്‌സ് ആപ്പ് നമ്പറില്‍ ലോക്കേഷന്‍ സഹിതം വിവരങ്ങള്‍ കൈമാറാമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു പറഞ്ഞു. കളക്ടറുടെ വാട്ട്‌സ് ആപ്പ് നമ്പറായ 94474 96600 ലേക്ക്, അതാതു പ്രദേശങ്ങളെ വേഗത്തില്‍ മനസിലാക്കുവാന്‍ കഴിയുന്നതിനു ലോക്കേഷന്‍ ഷെയര്‍ ഓപ്പ്ഷന്‍ ആക്ടീവാക്കി അയക്കണമെന്ന് …

പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു

By

കാസര്‍കോട്: ജില്ലയിലെ ഇക്കോ ക്ലബ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും റാണിപുരത്ത് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു.രണ്ടു ദിവസത്തെ ക്യാമ്പ് പ്രശസ്ത സഞ്ചാരിയും ജന്തുശാസ്ത്ര വിദഗ്ദനുമായ പ്രൊഫ. ഇ. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രൊഫ.വി.ഗോപിനാഥന്‍ അദ്ധ്യക്ഷനായി സീക്ക് ഡയറക്ടര്‍ ടി.പി.പത്മനാഭന്‍, ആനന്ദന്‍ പേക്കടം, പ്രൊഫ. ശ്രീമതി ഗോപിനാഥ് തുടങ്ങിയവര്‍ ക്യമ്പിന് നേതൃത്വം നല്‍കി…

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യമൊരുക്കും

By

കാസര്‍കോട് :കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളേയും അവയവ മാറ്റ ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹൃദയം, കരള്‍ എന്നിവ മാറ്റി വയ്ക്കുന്നതിനും ആധുനികമായ ഹൃദയ ശസ്ത്രക്രിയകള്‍ക്കും സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ചിലയിടത്ത് ഹൃദയം മാറ്റിവയ്ക്കല്‍ തന്നെ നടന്നു കഴിഞ്ഞു. വൃക്ക മാറ്റിവയ്ക്കലും കരള്‍ മാറ്റിവയ്ക്കലും നടക്കുന്നുണ്ട്. ഏതൊരു സ്വകാര്യ …

കേരളാ ബാങ്ക്; നടപടികള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കും

By

കാസര്‍കോട്: സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 65ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ സമൂഹത്തിന്റെ സുസ്ഥിരസാമ്പത്തിക അഭിവൃദ്ധി മാത്രമാണ് സര്‍ക്കാര്‍ ഗൗരവ പൂര്‍ണമായി സമീപിക്കുന്ന ബൃഹത്തായ പദ്ധതി …

1 2