Browsing: Kottayam

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

By

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിലെ ആദ്യ പേര് ഇടതു സ്ഥാനാർഥി മാണി സി. കാപ്പന്റേത്. ബിജെപി സ്ഥാനാർഥി എൻ ഹരിയാണ് രണ്ടാമത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പേര് ഏഴാം സ്ഥാനത്താകും രേഖപ്പെടുത്തുക. ഇടതു മുന്നണി സ്ഥാനാർഥിക്ക് ക്ലോക്കും ബി.ജെ.പി സ്ഥാനാർഥിക്ക് താമര ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു. യുഡിഎഫ് സ്ഥാനാർഥി സ്വതന്ത്രനായതിനാൽ ചിഹ്നമായി …

രണ്ടില ലഭിക്കില്ല; ജോസ് ടോം സ്വതന്ത്രനായി മത്സരിക്കും

By

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ലഭിക്കില്ല. കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന പത്രിക വരാണാധികാരി തള്ളി. യുഡിഎഫ് സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.

രണ്ടില ചിഹ്നം വിട്ടു നല്‍കില്ലെന്ന നിലപാടില്‍ പി.ജെ ജോസഫ് ഉറച്ചു നിന്നു. പാർട്ടി സ്ഥാനാർഥിയാകാൻ ചെയർമാന്റെ അനുമതിപത്രം വേണമെന്നതായിരുന്നു ജോസഫ് വിഭാഗം മുന്നോട്ടുവച്ച വാദം. …

കേരളാ കോൺഗ്രസിൽ ചി​ഹ്ന​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം മു​റു​കു​ന്നു

By

കോട്ടയം: പാ​ലാ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജോ​സ് ടോ​മി​ന് ര​ണ്ടി​ല ചി​ഹ്നം നൽകാനാവില്ലെന്ന് പി.ജെ. ജോസഫ്. പാ​ലാ​യു​ടെ ചി​ഹ്നം മാ​ണി സാ​റാ​ണെ​ന്ന് പ​റ​ഞ്ഞ​വ​ര്‍ എ​ന്തി​നാ​ണ് “ര​ണ്ടി​ല”​യ്ക്കാ​യി വാ​ശി​പി​ടി​ക്കു​ന്ന​തെന്നും പി.​ജെ. ജോ​സ​ഫ് ചോദിച്ചു. സു​ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കുമെന്നും എന്നാല്‍, യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ജോ​സ​ഫി​നെ ര​ണ്ടി​ല ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​പ്പി​ക്കാ​ന്‍ തയ്യാറാണെന്നും പി.​ജെ. ജോ​സ​ഫ് …

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

By

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കും. തോമസ്‌ ചാഴികാടന്‍ അദ്ധ്യക്ഷനായ പാര്‍ട്ടി ഉപദേശക സമിതി യോഗം ചേര്‍ന്നാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം യു.ഡി.എഫ്. യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തി.

നിഷ ജോസ് കെ. മാണി മത്സരിക്കുന്നതില്‍ പി.ജെ. ജോസഫ് വിഭാഗത്തിന് കടുത്ത …

ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുത്; ടിക്കാറാം മീണ

By

കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ കർശ്ശന നിര്‍ദ്ദേശങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മതവികാരം വ്രണപ്പെടുത്തി പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.

നാളെ മുതൽ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാൻ നടപടി തുടങ്ങും. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കർശ്ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

177864 വോട്ടര്‍മാരും 176 …

പാലാ ഉപതെരഞ്ഞെടുപ്പ്; എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി

By

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി മത്സരിക്കും.

ഹരി കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമറിയിച്ച് പി.സി.തോമസും രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപിയില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനമെടുത്തു. സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറും. …

സൗജന്യ തൊഴിൽ പരിശീലനം

By

പത്തനംതിട്ട: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. മുൻഗണനാ വിഭാഗം, ന്യൂനപക്ഷം, പട്ടികജാതി/വർഗം വിഭാഗങ്ങളിലുള്ളവർക്കും കോഴ്‌സിനു ചേരാം. ഫ്രണ്ട് …

പാലാ ഉപതെരഞ്ഞെടുപ്പ്; മാണി സി കാപ്പൻ സ്ഥാനാർത്ഥി

By

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയാണ് മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. നാലാം തവണയാണ് മാണി സി കാപ്പൻ പാലായിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

ശനിയാഴ്ച രാവിലെ നാമ നിര്‍ദേശ പത്രിക നല്‍കും. സ്ഥാനാർഥി നിർണയം വേഗത്തിലായതിനാൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഇടതുമുന്നണി. …

പാലായിൽ ഇന്ന് എൽഡിഎഫ് യോഗം; മാണി സി കാപ്പന് സാധ്യത

By

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ തീരുമാനമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണിയുടെ ഭൂരിപക്ഷം 5000 മാക്കി കുറച്ച മാണി സി കാപ്പന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് കൂടുതല്‍ സാധ്യത. എന്‍സിപിയും ഇന്ന് യോഗം ചേരുന്നുണ്ട്. എന്‍സിപി മുന്നോട്ട് വയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍ഡിഎഫ് യോഗം അംഗീകരിക്കും.

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി മത്സരരംഗത്ത് …

കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു

By

മുണ്ടക്കയം: കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരിച്ച മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും തേങ്ങയുമായി കോട്ടയത്തേക്ക് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.…

1 2 3 5