Browsing: Kozhikode

കോഴിക്കോട് വന്‍ തീപിടുത്തം; തീയണയ്ക്കാനുളള ശ്രമം തുടരുന്നു

By

കോഴിക്കോട്: പുഷ്പ ജംഗ്ഷനിലെ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്.

എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ …

ടിഎന്‍ജി പുരസ്‌കാരം എ പ്രദീപ് കുമാര്‍ എംഎല്‍എക്ക്; എം ടി വാസുദേവന്‍ നായര്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും

By

തിരുവനന്തപുരം: ഈ വര്‍ഷത്തെ നാലാമത് ടി എന്‍ ജി പുരസ്‌കാരം കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിന്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കോഴിക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ‘പ്രിസം പദ്ധതി’ ആവിഷ്‌കരിച്ച് നടപ്പാക്കിയതിനാലാണ് എ പ്രദീപ് കുമാര്‍ എംഎല്‍എക്ക് ടിഎന്‍ജി പുരസ്‌കാരം ലഭിച്ചത്.

കോഴിക്കോട് കാരപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന …

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു

By

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം അന്തരിച്ചു. 92 വയസായിരുന്നു. 1982 ലാണ് കെ.കരുണാകരന്‍ മന്ത്രിസഭയില്‍ എം കമലം സഹകരണ മന്ത്രിയായിരുന്നത്.

അടിയന്തരാവസ്ഥയിലും വിമോചനസമരത്തിലും ജയില്‍വാസം അനുഷ്ഠിച്ചു. സംസ്ഥാന വനിതാകമ്മിഷന്‍ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. സംസ്‌കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.…

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം പ്രതിഷേധാര്‍ഹം; കെആർഎംയു

By

കോഴിക്കോട്: തിരുവമ്പാടിയില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചത് ചിത്രീകരിക്കുന്നതിനിടെ കെആർഎംയു കോഴിക്കോട് ജില്ലാ പ്രസിഡന്റും ക്യാമറാമാനുമായ റഫീഖ് തോട്ടുമുക്കം ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ബീവറേജ് ജീവനക്കാരുള്‍പ്പടെയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിൽ.

മാധ്യമ പ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ക്യാമറകൾ തകർക്കുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ശബ്ദമാകുന്ന മാധ്യമ പ്രവർത്തകരെ നിശബ്ദരാക്കാൻ അവർക്ക് നേരെ …

ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കും; കളക്ടര്‍

By

കോഴിക്കോട്: ജില്ലയില്‍ ലഹരിക്കെതിരെ നടക്കുന്ന ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു. സ്‌കൂള്‍, കോളേജ്, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഉള്‍പ്പെടുത്തി ഊര്‍ജിത ടീമുകള്‍ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

ലഹരിക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി ഗ്രാമമപഞ്ചായത്തുകളില്‍ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ …

വെള്ളം നിറഞ്ഞ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യുവതി മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എന്‍ജിനിയര്‍ അറസ്റ്റില്‍

By

കോഴിക്കോട്: റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ സ്ക്കൂട്ടര്‍ ചാടി വീട്ടമ്മ ലോറിക്കടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയർ ബി​നോ​ജ് കുമാറിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന അ​ശ്ര​ദ്ധ എ​ന്ന കു​റ്റ​ത്തി​നാ​ണ് ഐ​പി​സി 304- എ ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. മെഡിക്കല്‍ കോളേജ് റോഡില്‍ പറയഞ്ചേരി ട്രാന്‍സ്‌ഫോമറിന് …

വിഭവശ്രീ ഓണ്‍ലൈന്‍ കഫേ ഉദ്ഘാടനം ചെയ്തു

By

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന്റെ കീഴില്‍ നഗരത്തിലെ വിവിധ കുടുംബശ്രീ കഫേ കാറ്ററിങ്ങ് ടീമുകളെ സംയോജിപ്പിച്ചുകൊണ്ട് രൂപം നല്‍കിയ വിഭവശ്രീ ഓണ്‍ലൈന്‍ കഫേ യൂണിറ്റിന്റെ ഉല്‍ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡെപൂട്ടി മേയര്‍ മീരാദര്‍ശക് അദ്ധ്യക്ഷത വഹിച്ചു. വിഭവശ്രീയുടെ ലോഗോ മേയര്‍ സബ് കലക്ടര്‍ വിഘ്‌നേശ്വരിക്കും ബ്രോഷര്‍ ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ അനിതാ …

13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കും

By

കോഴിക്കോട്: ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍ നിന്നും പതിനാലര ലക്ഷം രൂപ മന്ത്രി നല്‍കിയതായും എം.എല്‍.എമാര്‍ അടുത്ത സാമ്പത്തിക വര്‍ഷം തുക നീക്കി വെക്കുമെന്നും മന്ത്രി …

‘എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിങ്ങ്’ സംവിധാനം ആരംഭിച്ചു

By

കോഴിക്കോട്: പി.വി.എസ് ആശുപത്രിക്ക് സമീപം എ കെ ജി റെയില്‍വേ മേല്‍ പാലത്തിനടിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കോഴിക്കോട് കോര്‍പ്പറേഷന്‍
അനുവദിച്ച ‘എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിംങ്ങ്’ സംവിധാനം ആരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ക്കിംഗ് ചാര്‍ജ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരിശീലനം നേടിയ പത്ത് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കിങ് കാര്യങ്ങളുടെ ചുമതല. …

എട്ടാമത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് 20 ന് തിരിതെളിയും

By

ഇരിങ്ങല്‍ സര്‍ഗാലയയില്‍ എട്ടാമത് അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഈ മാസം 20 ന് തുടക്കമാകും. വൈകീട്ട് 6.30 ന് വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. തൊഴില്‍ എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഭൂട്ടാന്‍, നേപ്പാള്‍, ഉസ്‌ബെക്കിസ്ഥാന്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടേത് ഉള്‍പ്പെടെ 250 പ്രദര്‍ശന …

1 2 3