Browsing: Malappuram

കവളപ്പാറയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വിഫലം

By

മലപ്പുറം: കവളപ്പാറയില്‍ നിന്ന് ഇന്ന് ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ഇവിടെ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 46 ആയി. അതേസമയം, ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനായി ഹൈദരാബാദില്‍ നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. മണ്ണിലെ വെള്ളത്തിന്റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.

ജലസാന്നിധ്യം …

കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

By

മലപ്പുറം : പാപ്പിനിപ്പാറകുനിശ്ശീരിമുക്കിലെകുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മൈനോരിറ്റി വികസന ഫണ്ടില്‍ നിന്നും 33 ലക്ഷംരൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആനക്കയം ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡ് മെമ്പര്‍ ഫാത്തിമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് …

വേട്ടേക്കോട് ജി.യു.പി.എസ് പുതിയ കെട്ടിടം ശിലാസ്ഥാപനം നടത്തി

By

മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വേട്ടേക്കോട് ജി.യുപിസ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് കേരളം മുന്നോട്ട് വരുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. എല്ലാവരെയും ഉള്‍കൊള്ളാന്‍ കഴിയുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ രീതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.84 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. എട്ട് ക്ലാസ് മുറികളാണ് …

മൈലാടി ക്വാറി കുടിവെള്ള വിതരണം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

By

മലപ്പുറം : പൂക്കോട്ടൂര്‍ പഞ്ചായത്ത് മൈലാടിയില്‍ റവന്യൂ പുറമ്പോക്കില്‍ സ്ഥിതി ചെയ്യുന്ന ക്വാറിയിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീനയും ചേര്‍ന്ന് നിര്‍വഹിച്ചു. മിച്ചഭൂമിയായി ഏറ്റെടുത്ത 2.4 ഏക്കറിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ ലീസിന് …

മികച്ച വനിത ശിശുക്ഷേമ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി

By

മലപ്പുറം: വനിതകളുടെയും കുട്ടികളുടെയും ഭിന്നേശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ആരോഗ്യം, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചറില്‍ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ …

പെണ്‍കുട്ടികളെ മുന്‍പന്തിയിലെത്തിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വം

By

മലപ്പുറം: പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ‘ബേട്ടി ബചാവോ
ബേട്ടി പഠവോ’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഔട്ട് റീച്‌മെന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്‌മെന്റ്, ജില്ലാ ഭരണകൂടം എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ‘സുവര്‍ണ …

ഊരില്‍ ഒരു ദിവസം അദാലത്ത് നടത്തി

By

മലപ്പുറം : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഊരില്‍ ഒരു ദിവസം എന്ന പേരില്‍ അദാലത്ത് നടത്തി. പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി കരുളായി ഗ്രാമപഞ്ചായത്തിലെ പുള്ളിയില്‍ നടന്ന അദാലത്ത് പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി …

ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടമൊരുക്കി മകന്‍: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

By

മലപ്പുറം : ജീവിച്ചിരിക്കുന്ന മാതാവിന് വീടിന് മുന്നില്‍ കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനില്‍. തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകന്‍ കുഴിമാടമൊരുക്കിയത്. സംഭവത്തില്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. സംഭവത്തില്‍ മാതാവ് പൊലീസിലും പരാതി നല്‍കിയിരുന്നു. സിറ്റിങില്‍ മാതാവും മകനും ഹാജരായെങ്കിലും തീര്‍പ്പാക്കാനായില്ല. സ്ഥലം പഞ്ചായത്ത് …

എച്ച്1 എന്‍1 പനിയെ പ്രതിരോധിക്കാം

By

മലപ്പുറം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം എച്ച്1 എന്‍1 പനിക്കെതിരെ താഴെ പറയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൈകൊള്ളേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസ തടസ്സം, ഛര്‍ദ്ദി എന്നിവയാണ് എച്ച്1 എന്‍1 പനിയുടെ പ്രധാന ലക്ഷണങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ …

ദേശീയപാത വികസനം; ഭൂമിയ്ക്ക് സെന്റ് ഒന്നിന് 11,74,515 വരെ നഷ്ടപരിഹാരം

By

മലപ്പുറം: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമികളുടെയും കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുളള നിര്‍മിതികളുടെയും വിലനിര്‍ണ്ണയിച്ച് ഉത്തരവായതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങള്‍ക്കും മറ്റ് നിര്‍മ്മിതികള്‍ക്കും വില കണക്കാക്കുന്നത. അതുകൊണ്ട് 2018 ലേക്ക് ബാധകമായ 40 ശതമാനം വര്‍ദ്ധനവ് ലഭിക്കുന്നതാണ്. വര്‍ദ്ധിച്ച തുകയുടെ 12.5 ശതമാനം …

1 2 3