Browsing: Pathanamthitta

പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരേ കല്ലേറ്

By

പത്തനംതിട്ട: കാറിലെത്തിയ സംഘം പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് നേരേ കല്ലേറിഞ്ഞു. കല്ലേറിൽ ആർക്കും പരിക്കില്ല.

കാറിലെത്തിയത് യൂത്ത്കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.…

വന അദാലത്തിൽ നിവേദനവുമായി രാജു എബ്രഹാം എംഎൽഎയും

By

പത്തനംതിട്ട: വനം അദാലത്തിൽ റാന്നി എംഎൽഎ റാജു എബ്രഹാം മന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. റാന്നി, കോന്നി നിയോജകമണ്ഡലങ്ങളിലായി 1900 റോളം കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരണമെന്നായിരുന്നു പ്രധാന ആവശ്യം. ഇവർക്ക് പട്ടയം നൽകാനുള്ള ജോയിന്റ് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടാനുൾപ്പെടെയുള്ള ഉപാധിരഹിത പട്ടയം ഇവർക്ക് നൽകണമെന്നു നിവേദനത്തിൽ പറയുന്നു. …

എസ്പിസി പ്രോജക്ടിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു

By

പത്തനംതിട്ട: ജില്ലയിലെ വിവിധ എസ്പിസി സ്‌കൂളുകളില്‍ നിന്നും കേഡറ്റുകളുടെ സഹായത്തോടെ ജില്ലാ നോഡല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. തിരുവല്ല, പുളിക്കീഴ്, കോയിപ്രം പോലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേഡറ്റുകള്‍ നേരിട്ടാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തത്.

ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നും ദുരിതാശ്വാസ …

പമ്പാമണല്‍ ഇ-ലേലം ചെയ്യുന്നു

By

പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം ആഗസ്റ്റ് 30, സെപ്തംബര്‍ 17, 30, ഒക്ടോബര്‍ 10, 25 എന്നീ തീയതികളില്‍ നടക്കും.

1000 ക്യുബിക് മീറ്റര്‍ മണല്‍ വീതമുള്ള ഓരോ ലോട്ടുകളിലായാണ് ലേലം നടക്കുക. ആകെ …

സോഷ്യൽ സയൻസ് ക്ലബ്ബ്

By

പത്തനംതിട്ട: സോഷ്യൽ സയൻസ് ക്ലബ്ബ് നാരങ്ങാനം ഗവ.ഹൈസ്കൂളിൽ ഉത്‌ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതും ഉൾപ്പെടെ സമൂഹത്തിന് തങ്ങളാൽ കഴിയുന്ന എന്ത്‌ സഹായവും സോഷ്യൽ സയൻസ് ക്ലബ്ബ് ചെയ്യുമെന്ന് അധ്യാപക൯ ഭാഗ്യരാജ് വി.ബി പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കോഴഞ്ചേരിയിലും തിരുവല്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍

By

പത്തനംതിട്ട: ജില്ലയില്‍ മഴ തുടരുകയാണെങ്കില്‍ മൂഴിയാര്‍ ഡാം തുറന്നു വിടേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ 192 മീറ്ററാണ് ഫുള്‍ റിസവ് ലെവല്‍. നിലവില്‍ 187 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം നാലു സെന്റീ മീറ്ററാണ് ഉയര്‍ന്നത്.

സ്ഥിതി തുടര്‍ന്നാല്‍ മൂഴിയാര്‍ ഡാം തുറന്നു വിടും. അങ്ങനെയെങ്കില്‍ കോഴഞ്ചേരി, …

ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

By

പത്തനംതിട്ട: ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ളര്‍ പി ബി നൂഹ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റതിരിഞ്ഞു ശക്തമായ …

സമസ്ത പത്തനംതിട്ട ജില്ലാ കാര്യാലയം ഉദ്ഘാടനം ആഗസ്റ്റ് അവസാന വാരത്തിൽ

By

പത്തനംതിട്ട: ഒൻപതു പതിറ്റാണ്ടുകാലമായി രാജ്യത്തെ മുസ്ലിം നവോത്ഥാന രംഗത്ത് നിറസാന്നിദ്ധ്യമായി നിലകൊള്ളുന്ന പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചരിത്രം രചിച്ച 90 വർഷം പിന്നിട്ട് നൂറാം വാർഷിക ആഘോഷത്തിലേക്ക് കടന്നിരിക്കുന്ന അവസരത്തിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനം പത്തനംതിട്ട ജില്ലയിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സമസ്ത പത്തനംതിട്ട ജില്ലാ കാര്യാലത്തിന്റെ ഉദ്ഘാടനം 2019 ആഗസ്റ്റ് അവസാന വാരത്തിൽ …

വൈദ്യുത അപകടം; ജാഗ്രത മുന്നറിയിപ്പുമായി കെഎസ്ഇബി

By

പത്തനംതിട്ട: വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി അധികൃതര്‍. ഇടിയും മിന്നലും മാത്രമല്ല, അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.

രാത്രി കാലത്ത് ശക്തമായ കാറ്റും മഴയും മൂലം ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പൊട്ടികിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്.

മഴക്കാലത്ത്

ഐടിഐ അഡ്മിഷന്‍

By

പത്തനംതിട്ട: പട്ടികജാതി വകുപ്പിന് കീഴിലുള്ള കൊടുമണ്‍ ഐക്കാട് ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഡി/സിവിള്‍, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി,വര്‍ഗ വിഭാഗക്കാര്‍ക്ക് 820 രൂപ ലംപ്‌സംഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡി …

1 2 3 25