Browsing: Thiruvananthapuram

സൗജന്യ തൊഴിൽ പരിശീലനം

By

പത്തനംതിട്ട: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. മുൻഗണനാ വിഭാഗം, ന്യൂനപക്ഷം, പട്ടികജാതി/വർഗം വിഭാഗങ്ങളിലുള്ളവർക്കും കോഴ്‌സിനു ചേരാം. ഫ്രണ്ട് …

അയ്യൻകാളി ജയന്തി ആഘോഷിച്ചു

By

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 156-ാം ജയന്തി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രാവിലെ 8.30ന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു.

പട്ടികജാതി-പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ, സഹകരണം ടൂറിസം ദേവസ്വവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ. സോമപ്രസാദ് എം.പി, …

ജോൺസന്റെ കുടുംബത്തെ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു

By

തിരുവനന്തപുരം: ശംഖുമുഖത്ത് തിരയിൽപെട്ട പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ്ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് 3.30ഓടെ വലിയതുറ രാജീവ് നഗറിലെ വീട്ടിലെത്തിയ മന്ത്രി ജോൺസന്റെ ഭാര്യ ശാലിനിയെയും മറ്റ് കുടുംബാംഗങ്ങളെയും സാന്ത്വനിപ്പിച്ചു. സർക്കാർ കൂടെയുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി.…

അപകട മേഖലകളില്‍ കഴിയുന്നവര്‍ തത്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം

By

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ തത്കാലം അവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തകരും വോളണ്ടിയര്‍മാരും നടത്തുന്ന അഭ്യത്ഥന എല്ലാവരും മാനിക്കണം. നിര്‍ഭാഗ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അപകടമേഖലകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ കുറച്ചു പേര്‍ മാറുകയും മറ്റു ചിലര്‍ അവിടെ തുടരുകയും ചെയ്യും.

അങ്ങനെ …

ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മാണ അനുമതി; അദാലത്തുകളുടെ നടപടിക്രമങ്ങള്‍ നിശ്ചയിച്ചു

By

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതികളില്‍ അദാലത്ത് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ വകുപ്പുതല കര്‍ശന നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

കെട്ടിട നിര്‍മാണ അനുമതി, കെട്ടിട നിര്‍മാണ ക്രമവല്‍ക്കരണം, ഒക്കുപ്പെന്‍ സി/കെട്ടിട നമ്പര്‍ എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന അപേക്ഷകളില്‍ …

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ തിരഞ്ഞെടുപ്പ് സന്ദേശവുമായി ഹിമസാഗര്‍ എക്സ്പ്രസ്

By

തിരുവനന്തപുരം: എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഹിമസാഗര്‍ എക്സ്പ്രസിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജോ.ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ജീവന്‍ബാബു, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ ഡോ. രാജേഷ്ചന്ദ്രന്‍, സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ടി. ഷാജി എന്നിവര്‍ ചേര്‍ന്ന് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

വോട്ടര്‍ ബോധവത്കരണ …

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം നാളെ മുതല്‍

By

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നാളെ (മാര്‍ച്ച് 28) ആരംഭിക്കും. വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ തീയതിയില്‍ 25 വയസാണ് സ്ഥാനാര്‍ഥികളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി. …

സാമൂഹ്യമാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി

By

തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങള്‍ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ചില ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കുലര്‍. …

തിരഞ്ഞെടുപ്പ് അനധികൃത പണവും മറ്റു വസ്തുക്കളും കണ്ടെത്താന്‍ സംയുക്ത സംഘം

By

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യമുള്‍പ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും. പോലീസ്, ആദായനികുതി, എക്‌സൈസ്, വനം, ജി. എസ്. ടി വകുപ്പ് ഉദ്യോഗസ്ഥരാണ് കര്‍ശന പരിശോധന നടത്തുക. വിദേശത്ത് നിന്ന് പണം എത്തുന്നത് പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ്, സി. ഐ. എസ്. …

ഇ.വി.എം, വിവിപാറ്റ് ബോധവത്കരണം നടത്തി

By

തിരുവനന്തപുരം: ലോക്സഭാ മണ്ഡലത്തിലെ ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് മെഷീനിലെ വോട്ടിംഗ് സ്ളിപ്പുകള്‍ എണ്ണുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

കണ്‍ട്രോള്‍ യൂണിറ്റിലെ കണക്കും സ്‌ളിപ്പുകളുടെ എണ്ണവും ഒന്നാണോയെന്ന് പരിശോധിക്കുന്നതിനാണ് ഇത്. റിട്ടേണിംഗ് ഓഫീസര്‍ നറുക്കെടുപ്പിലൂടെയാണ് ഇതിനുള്ള പോളിംഗ്ബൂത്ത് കണ്ടെത്തുകയെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ ഇ. വി. …

1 2 3 10