Browsing: Wayanad

എടവക ഗ്രാമപഞ്ചായത്ത് ഷട്ടിൽ ഇന്‍ഡോ൪ സ്റ്റേഡിയം ഉത്ഘാടനം ചെയ്തു

By

വയനാട്: യുവജനങ്ങള്‍ക്കായി എടവക ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ ഷട്ടിൽ ഇന്‍ഡോ൪ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ വൈസ് പ്രസിഡണ്ട് നജുമുദ്ദീ൯ മൂഡമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ആമിന അവറാ൯, ജില്‍സൺ തൂപ്പുങ്കര, ആഷ മെജൊ എന്നീ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാ൯മാരും, വാര്‍ഡ് മെമ്പ൪ ജോൺ സി സി , യൂത്ത് കോ-ഓഡിനേറ്റര്‍ …

കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (കെആർഎംയു) മാസ്ക്കുകൾ കൈമാറി

By

പുൽപ്പള്ളി: കോവിഡ് 19 – പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ ജീവനക്കാർക്കായി കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ എം യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കുകൾ കൈമാറി. പുൽപ്പള്ളി എസ്.ഐ. അജീഷിന് സംസ്ഥാന ജോ. സെക്രട്ടറി സി.ഡി ബാബുവും സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മാത്യുവും …

ആദിവാസി യുവാവിൻ്റെ മരണം കൊലപാതകമെന്ന് പോലീസ്; അച്ഛനും മകനും അറസ്റ്റില്‍

By

വയനാട്: കേണിച്ചിറയില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ച ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെയാണ് അച്ഛനും മകനും ചേർന്ന് കൊലപ്പെടുത്തിയത്. കൂലി കൂടുതല്‍ ചോദിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കേണിച്ചിറ സ്വദേശി തങ്കപ്പനും, മകന്‍ സുരേഷുമാണ് പൊലീസ് പിടിയിലായത്. തര്‍ക്കത്തെ …

വയനാട്ടില്‍ ബസ് യാത്രക്കാര്‍ക്ക് നേരെ ജീവനക്കാരുടെ ക്രൂരത

By

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബസില്‍ നിന്ന് പിതാവിനെയും മകളെയും തള്ളിയിട്ട് ജീവനക്കാരുടെ ക്രൂരത. സുല്‍ത്താന്‍ ബത്തേരി കാര്യമ്പാടി സ്വദേശി ജോസഫിനെയും മകള്‍ നീതുവിനേയുമാണ് ബസ് ജീവനക്കാര്‍ തള്ളി താഴെയിട്ടത്. പരശുരാമ എന്ന ബസിലെ ജീവനക്കാരാണ് അക്രമം കാണിച്ചതെന്ന് നീതു പറയുന്നു.

നിലത്തു വീണ ജോസഫിന്റെ കാലില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങിയതിനെ തുടര്‍ന്ന് കാലിന്റെ എല്ലുകള്‍ പൊട്ടി. …

മനക്കരുത്ത് പകരാൻ ഹൃദയഹസ്തം

By

വയനാട്: ഉരുൾപൊട്ടലും പ്രളയവും ദുരിതം വിതച്ച വയനാടിനു മനക്കരുത്ത് പകരാൻ കണ്ണൂരിൽ നിന്നുമുള്ള മാനസികരോഗ വിദഗ്ധരുടെ സംഘം ജില്ലയിലെത്തി. കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെയും കണ്ണൂർ സർവ്വകലാശാല അംഗീകൃത സ്ഥാപനമായ ഹൃദയാരാം കമ്മ്യുണിറ്റി കോളേജ് ഓഫ് കൗൺസലിങിന്റെയും നേതൃത്വത്തിലാണ് കൗൺസലിങ്, സൈക്കോ തെറാപ്പി വിദഗ്ധരുടെ മുപ്പതംഗസംഘം ജില്ലയിൽ എത്തിയത്.

‘ഹൃദയഹസ്തം’ മാനസിക ശാക്തീകരണം എന്ന പദ്ധതിയിലൂടെ …

ബാണാസുരസാഗര്‍ നാളെ രാവിലെ തുറക്കും; ജാഗ്രത നിര്‍ദേശം

By

വയനാട്‌: മഴ കനത്ത സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാം നാളെ രാവിലെ ഒൻപതരയ്ക്ക് തുറക്കും. രാവിലെ ഏഴരക്ക് മുമ്പ് ഡാം പരിസരത്തുള്ള മുഴുവന്‍ ജനങ്ങളേയും മാറ്റാന്‍ നിര്‍ദേശം. ഒന്നര മീറ്റര്‍ വെള്ളം ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ …

വസന്തകുമാറിന്റെ ഭാര്യയ്ക്ക് നിയമന ഉത്തരവ് മന്ത്രി കൈമാറി

By

വയനാട് : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ഹവീല്‍ദാര്‍ വി.വി വസന്തകുമാറിന്റെ ഭാര്യ ബി. ഷീനയ്ക്ക് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരനിയമനം. ഉത്തരവ് മന്ത്രി അഡ്വ. കെ. രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തി കൈമാറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് തൃക്കൈപ്പറ്റയിലെത്തിയ മന്ത്രി വസന്തകുമാറിന്റെ കുഴിമാടം സന്ദര്‍ശിച്ചതിനു ശേഷമാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. വിവരങ്ങള്‍ തിരക്കിയ അദ്ദേഹം …

ഐടിഐകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും

By

വയനാട് : സ്വകാര്യ ഐടിഐകളെ ഗ്രേഡ് ചെയ്യാനും ഉന്നതനിലവാരം പുലര്‍ത്തുന്നവയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് തൊഴില്‍-നൈപുണ്യവികസനം-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വെള്ളമുണ്ട ഗവണ്‍മെന്റ് ഐടിഐ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിച്ച് ഐടിഐകളുടെ നിലവാരം ഉയര്‍ത്തും. 12 സര്‍ക്കാര്‍ ഐടിഐകള്‍ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത …

വയനാട്ടില്‍ മാവോയിസ്റ്റ് വെടിവെപ്പ്

By

ബത്തേരി: വയനാട്ടില്‍ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. വൈത്തിരി ഉപവൻ റിസോർട്ട് പരിസരത്താണ് ഏറ്റുമുട്ടല്‍ നടന്നത്. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞതോടെ തണ്ടര്‍ ബോള്‍ട്ട് സംഘത്തെ വിവരം അറിയിച്ചു. അവര്‍ എത്തി മാവോയിസ്റ്റുകളെ നേരിടുകയായിരുന്നു.

വെടിവെപ്പില്‍ മാവോയിസ്റ്റ് സംഘത്തിലെ …

വയനാട്ടില്‍ കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനഭൂമി

By

വയനാട്: ജില്ലയില്‍ മൂന്ന് ഡിവിഷനുകളിലായി കത്തിനശിച്ചത് 119.7 ഹെക്ടര്‍ വനം. വയനാട് വന്യജീവി സങ്കേതത്തില്‍ 17 സംഭവങ്ങളിലായി 51.1 ഹെക്ടറും സൗത്ത് വയനാട് ഡിവിഷനില്‍ 14 ഇടങ്ങളിലായി 62 ഹെക്ടറും അഗ്നിക്കിരയായി. നോര്‍ത്ത് വയനാട് ഡിവിഷനില്‍ അഞ്ചിടങ്ങളിലായി 6.6 ഹെക്ടറാണ് കത്തിനശിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ കാട്ടുതീ കുറവാണെന്നും ജനം പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ ഭരണകൂടം …

1 2 3