Browsing: Tourism

മോദിയുടെ ചായക്കട ഇനി ടൂറിസം കേന്ദ്ര൦

By

അഹമ്മദാബാദ്: നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് ചായ വില്‍പ്പന നടത്തിയിരുന്ന കട ഗുജറാത്ത് സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങുന്നു.

ഗുജറാത്തിലെ വദ് നഗർ റെയില്‍വെ സ്റ്റേഷനിലുള്ള ഈ ചായക്കടയിലാണ് മോദി തന്‍റെ ജീവിതത്തിന്‍റെ കൂടുതൽ സമയവും ചിലവഴിച്ചത്. കടയിൽ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേല്‍ സന്ദര്‍ശനം നടത്തി.

കട പുതിക്കിപ്പണിയാൻ ഉദ്ദേശിക്കുന്നില്ലെന്നും …

മഞ്ഞു പുതച്ച മൂന്നാറിലേക്ക് യാത്ര പോകാം; മിസ്റ്റി മൂന്നാര്‍ വണ്‍ ഡേ ട്രിപ്പുമായി ഡിടിപിസി

By

ഇടുക്കി: കേരളത്തിന്റെ അതിശൈത്യ മേഖലയായ മൂന്നാറിലേക്കു മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുകയാണ് മൂന്നാര്‍…ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു. തണുപ്പിന്റെ ലഹരിയോടൊപ്പം മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും സഞ്ചാരികള്‍ക്കു യാത്ര ആസ്വദിക്കാനും സാധിക്കും. കണ്ണെത്താ ദുരത്തോളം …

കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന് അനുമതി

By

ഇടുക്കി: ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ആദ്യഘട്ടം 3 കോടി രൂപ അനുവദിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് എന്ന പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് 3 കോടി രൂപ അനുവദിച്ചത്. ഇടുക്കി ഡാമിനോടനുബന്ധിച്ച് ഡി.റ്റി.പി.സിയുടെ കൈവശത്തിലുള്ള ടൂറിസം പദ്ധതിയ്ക്കായി നീക്കി വെച്ചിട്ടുള്ള …

വസന്തോത്സവം ജനുവരി 11 മുതല്‍ 20 വരെ

By

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയായ വസന്തോത്സവം 2019 ജനുവരി 11 മുതല്‍ 20 വരെ സംഘടിപ്പിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും, വി.എസ് സുനില്‍കുമാറും പങ്കെടുത്ത യോഗമാണ് വസന്തോത്സവം കൂടുതല്‍ ആകര്‍ഷണീയമായി കനകക്കുന്നില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു.

കഴിഞ്ഞ വര്‍ഷം കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം …

വെള്ളത്തിനടിയില്‍ താമസിക്കണോ ? ഒരു രാത്രിക്ക് 36 ലക്ഷം മാത്രം

By

സമുദ്രത്തിലും ഒരു ഹോട്ടല്‍. ലോകത്ത് വെള്ളത്തിനിടയിലെ ആദ്യ ഹോട്ടല്‍ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത് മാലദ്വീപാണ്. ഒരു രാത്രിക്ക് നല്‍കേണ്ട ചാര്‍ജ് 36 ലക്ഷം രൂപയാണ്. പക്ഷേ ചെറിയൊരു പ്രശ്നമുണ്ട്. ഒറ്റ രാത്രിക്ക് മാത്രമായി ഇവിടെ റൂം കിട്ടില്ല. നാല് ദിവസത്തേതാണ് പാക്കേജ്. അപ്പോള്‍ ചെലവ് ഏകദേശം 1.4 കോടി …

ആവേശതുഴയെറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഹ്റു ട്രോഫി വള്ളംകളി നാളെ

By

ആലപ്പുഴ: ആലപ്പുഴയുടെ ജലമാമാങ്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പ്രളയത്തിനും കവര്‍ന്നെടുക്കാനാവാത്ത ആവേശത്തിര വിതറി പുന്നമടയില്‍ നെഹ്റു ട്രോഫി വള്ളംകളിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നടക്കമെത്തുന്ന ആയിരകണക്കിന് ജലോത്സവ പ്രേമികളുടെ ആവേശം വാനോളം ഉയരും.. കാണികള്‍ക്കും തുഴച്ചില്‍കാര്‍ക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്‍ എത്തി. കൂടെ താരത്തിന്റെ ഭാര്യ സ്‌നേഹ …

മനംകവരുന്ന കാഴ്ചകളൊരുക്കി കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനഃരാരംഭിച്ചു

By

പത്തനംതിട്ട: വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയ കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ് പുനരാരംഭിച്ചു. യാത്രാനിരക്കില്‍ നേരിയ മാറ്റം വരുത്തിയാണ് ടൂര്‍ പാക്കേജ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

അടവിയിലെ കുട്ടവഞ്ചി സവാരി, വള്ളക്കടവ് വൈല്‍ഡ് ലൈഫ് മ്യൂസിയം സന്ദര്‍ശനം എന്നിവ കൂടാതെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം എന്നിവയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. നിലവിലെ നിരക്കില്‍ നിന്നും 300 രൂപ വര്‍ദ്ധിപ്പിച്ച് …

കായലോര ടൂറിസത്തിന് ഉണര്‍വ് പകര്‍ന്ന് ഹൗസ് ബോട്ട് റാലി

By

ആലപ്പുഴ: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നും നെഹ്‌റുട്രോഫി ജലമേളയ്ക്ക് മുന്നോടിയായും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും നേതൃത്വത്തില്‍ നടന്ന ഹൗസ് ബോട്ട് റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രളയത്തിനു ശേഷം ജില്ലയിലെ കായലോര ടൂറിസം മേഖലകള്‍ സുരക്ഷിതമെന്ന് ഉറപ്പാക്കുന്ന തരത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. 220 ഹൗസ് ബോട്ടുകള്‍, 100 …

പ്രളയാനന്തരം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജം

By

ആലപ്പുഴ: സംസ്ഥാനം പ്രളയത്തിനുശേഷം പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ നൂറു ശതമാനവും പ്രവര്‍ത്തനസജ്ജമായിട്ടുണ്ടെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആലപ്പുഴയുടെ ടൂറിസം തിരികെ പിടിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച ഹൗസ് ബോട്ട് റാലി പുന്നമടയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രളയത്തില്‍പ്പെട്ട ജനതയെ ക്യാമ്പുകളില്‍ …

മഴക്കാലത്ത് കൂടുതൽ മനോഹരിയായി മണ്ണീറ

By

പത്തനംതിട്ട: കാടിന്റെ കുളിരിനെ ഇഷ്ടപെടുന്നവർക്ക് മറക്കാനാവാത്ത ഒരു അനുഭവമാകും മണ്ണീറയിലേക്കുള്ള യാത്ര. പൂർണമായും കാനനപാത. അതും കല്ലാറിന്റെ തീരത്തിലൂടെ.

കോന്നിയിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരമാണ് മണ്ണീറയിലേക്ക്. ദിവസവും നൂറുകണക്കിന് ആളുകളാണ് മണ്ണീറ വെള്ളച്ചാട്ടം കാണുന്നതിനായി ഇവിടെ എത്തുന്നത്. ഒരു ക്യാ​മ​റ​യു​മാ​യെ​ത്തി​യാ​ൽ പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യം ഇ​വി​ടെ നി​ന്നും ഒ​പ്പി​യെ​ടു​ക്കാം. പാ​റ​ക്കൂട്ട​ങ്ങ​ളി​ൽ ക​യ​റി നി​ന്നു വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ …

1 2 3