പത്തനംതിട്ട: ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22 ന് 5 മണി വരെ.
യോഗ്യത: ഗവ: അംഗീകൃത D. Pharm / B. Pharm, കേരള ഫർമസി കൗൺസിൽ റെജിസ്ട്രേഷൻ.
ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി മാർച്ച് 24 ന് അഭിമുഖത്തിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04735 256577.