തിരുവനന്തപുരം: 53 സ്കൂളുകൾ കൂടി സർക്കാർ പുതുതായി ഹൈടെക് ആക്കുന്നു. 90 കോടി രൂപ ചെലവിലാണ് സ്കൂളുകൾ സ്മാർട്ടാക്കിയത്. വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കാൻ പോകുന്നത്.
സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ മികച്ച കെട്ടിടങ്ങളും,ഹൈടെക് ക്ളാസുകളും, ലാബുകളും, ലൈബ്രറികളും ഉണ്ടാകുന്നത് വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും.
തിരുവനന്തപുരം അരുവിക്കര നിയോജക മണ്ഡലത്തിലെ പൂവച്ചൽ ഗവൺമെന്റ് വി എച്ച് എസ് സി യിൽ ഫെബ്രുവരി 10 വ്യാഴാഴ്ച രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂളുകൾ നാടിന് സമർപ്പിക്കും. മറ്റിടങ്ങളിൽ വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും.