കാഞ്ഞങ്ങാട്: പ്രാദേശിക പത്രപ്രവർത്തകരുടെ ഏക ട്രേഡ് യൂണിയൻ സംഘടനയായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയന്റെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു.
തിരിച്ചറിയൽ കാർഡ് വിതരണ യോഗം കെആർഎംയു സംസ്ഥാന പ്രസിഡന്റ് മനു ഭരത് ഉദ്ഘാടനം ചെയ്തു. കാസർകോട് കെ.ആർ എം യു ജില്ലാ പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രഗീഷ് രാജ സംസ്ഥാന വൈസ് പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ റാസി പട്ടാമ്പി, പ്രസാദ് പയ്യന്നൂർ, ജെയിംസ് ഇടപ്പള്ളി, വിനീഷ രാജൻ, എം വി ഭരതൻ നീലേശ്വരം, സംസ്ഥാന മീഡിയ കൺവീനർ റഫീഖ് തോട്ടുമുക്കം എന്നിവർ പ്രസംഗിച്ചു.
കാസർകോട് ജില്ലാ സെക്രട്ടറി ഏ വി സുരേഷ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു. തിരിച്ചറിയൽ കാർഡുകൾ ഒ. മനു ഭരതിൽ നിന്ന് കെ.ആർ എം യു കാസർകോട് ജില്ലാ സെക്രട്ടറി എ.വി. സുരേഷ് കുമാർ ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ മേഖല കമിറ്റി ഭാരവാഹികളായ ഫസലു റഹ്മാൻ, ഡാജി ഓടയ്ക്കൽ, സുരേഷ് പയ്യങ്ങാനം, ജയരാജൻ കുണ്ടംകുഴി, അനിൽ പുളിക്കാൽ, രാഘവൻ വെള്ളരിക്കുണ്ട്, സുധീഷ് പുങ്ങംചാൽ, വിവി ഗംഗാധരൻ, സർഗം വിജയൻ, ശ്വേത മേലത്ത് എന്നിവർ പങ്കെടുത്തു.