തിരുവനന്തപുരം: വഴിയോര കച്ചവടക്കാർക്ക് വെളിച്ചത്തിനും വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുമായി ബാറ്ററി സഹിതം സോളാർ സംവിധാനങ്ങൾ സ്ഥാപിച്ച സോളാർ പുഷ് കാർട്ടുകൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് ഇന്ധനം ലാഭിക്കുന്നതിനും ബാക്ക് അപ് പവർ ലഭിക്കുന്നതിനുമായി പൈലറ്റ് അടിസ്ഥാനത്തിൽ 1 കിലോ വാട്ട് സോളാർ-സ്മോള്‍ വിൻഡ് ഹൈബ്രിഡ് പവർ സംവിധാനം ഏർപ്പെടുത്തും.
വനമേഖലകളിലെ വൈദ്യുതീകരിക്കാത്ത ആദിവാസി ഊരുകളിൽ 300 കിലോവാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകൾ സ്ഥാപിക്കാൻ 3 കോടി രൂപ വകയിരുത്തി.
വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കും. 500 കോടി രൂപയുടെ വായ്പയ്ക്ക് പലിശ ഇളവ് ചെയ്ത് നല്‍കുന്നതിനായി 15 കോടി രൂപ അനുവദിച്ചു.