ചണ്ഡീഗഢ് : ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍. വിവാദ ആള്‍ദൈവം ആയ ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുകയായിരുന്നു.
ഗുര്‍മീതിന് ഖലിസ്ഥാന്‍വാദികളുടെ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വാദം. രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് 2017 ആഗസ്റ്റില്‍ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് റാം റഹീം സിങ്ങിനെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഈ മാസം ഏഴിനാണ് ഗുര്‍മീത് പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചത്. രാജ്യത്താകെ ലക്ഷക്കണക്കിന് അനുയായികളാണ് ഇയാൾക്കുള്ളത്. ദേര അനുയായികളുടെ വോട്ട് നേടിയെടുക്കാനായാണ് ഗുര്‍മീതിന് പരോള്‍ നല്‍കിയതെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇസഡ് കാറ്റഗറി സുരക്ഷ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.