എന്താണ് ടെലെ ഐസിയൂ (Tele-ICU)
വിവിധ സ്ഥലങ്ങളിലുള്ള ആശുപത്രിയിലെ ICU രോഗികളെ ഒരു കമാൻഡ് സെന്ററിൽ നിന്ന് നേരിട്ട് മോണിറ്റർ ചെയ്യുന്ന സംവിധാനം ആണ് Tele-ICU. ഒരേ സമയം 2000 ത്തിൽ അധികം രോഗികളെ ലൈവ് ആയി മോണിറ്റർ ചെയ്യാനും, എതെങ്കിലും തരത്തിലുള്ള വ്യതിചലനങ്ങൾ അപ്പോൾ തന്നെ ബന്ധപ്പെട്ട ഡോക്ടർസ് / നഴ്സിനെ അറിയിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. രോഗികളുടെ ലാബ് റിസൾട്ട് , റേഡിയോളജി ഇമേജ് തുടങ്ങിയവ യഥാസമയം മോണിറ്റർ ചെയ്തു തുടർ ചികിത്സ ഉടനെ നല്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.
എന്തൊക്കെയാണ് Tele-ICU വിന്റെ ഗുണങ്ങൾ ?
എപ്പോഴും വിദഗ്ദ്ധ ഡോക്ടറിന്റെ സേവനം ലഭിക്കുന്നു എന്നത് ആണ് ഏറ്റവും വലിയ ഗുണം . ഒരു ഇന്റെന്സിവിസ്റ് (ICU വിദഗ്ധൻ ) ഡോക്ടർക്ക് ഒരേ സമയം വിവിധ സ്ഥലങ്ങളിൽ ഉള്ള ICU രോഗികളെ കാണുവാനും ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകുവാനും സാധിക്കുന്നു . ഇത്തരത്തിൽ Tele-ICU സേവനത്തിലൂടെ ICU രോഗികളിൽ ചികിത്സയുടെ നിലവാരം ഉയർത്താൻ സാധിക്കുന്നു എന്നത് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതാണ് .
എന്തൊക്കെ അത്യാധുനിക സംവിധാനങ്ങൾ ആണ് ഇതിനായി ഉപയോഗിക്കുന്നത് ?
ദൂരെയുള്ള രോഗികളെ പരിശോധിക്കാൻ അത്യാധുനിക റോബോട്ടിക് സംവിധാനം ആണ് ഉപയോഗിക്കുന്നത്. ICU രോഗികളെ തുടർച്ചയായി നീരിക്ഷിക്കുന്നതിന് പ്രേത്യക സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു.
ടെലി-ICU കോവിഡ് കാലത്ത് എങ്ങനെ ഉപകാരപെടുത്താം ?
വിവിധ യൂണിറ്റുകളുടെ ഏകോപനം, ബെഡ് ലഭ്യത, സ്റ്റാഫ് ലഭ്യത , സ്റ്റോക്ക് കണ്ട്രോൾ തുടങ്ങി വിവിധ കാര്യങ്ങൾ വളരെ സുഗമമായി ചെയ്യാൻ സാധിക്കും. വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് കോവിഡ് സോൺ വിസിറ്റ് ചെയ്യാതെ തന്നെ രോഗികളെ പരിശോധിക്കാൻ സാധിക്കും.
എന്തൊക്കെ ആണ് ഈ രംഗത്തെ പുതിയ അപ്ഡേറ്റ്?
ലോകത്തു ആദ്യമായി Tele-ICU വിനു മാത്രമായി ഒരു മൊബൈൽ ആപ്പ് നിർമ്മിച്ചു. വിവിധ ICU /Until ഉള്ള രോഗികളുടെ വിവരങ്ങൾ ലൈവായി അറിയാൻ സാധിക്കുന്നു. കോവിഡ് സോണിലുളള രോഗികളെ അവരുടെ ബന്ധുക്കൾക്ക് എപ്പോൾ വേണമെങ്കിലും വീഡിയോ കോൺഫെറെൻസിങ് വഴി കാണാൻ സാധിക്കും. രോഗിയുടെ വിവരം ഡോക്ടറോട് നേരിട്ട് ചോദിച്ചു മനസ്സിൽ ആക്കാനും ഈ ആപ്പ് ഉപകാരപെടുത്താം.
കേരളത്തിലെ കോവിഡ് സാഹചര്യത്തിൽ കമാൻഡ് ടെലി- എങ്ങനെ ഉപകാരപ്പെടും ?
കേരളത്തിൽ ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളിലിൽ Tele-ICU സർവീസ് ആരംഭിച്ചിട്ടുണ്ട് , സർക്കാർ ആശുപത്രികളിൽ ടെലി-ICU സേവനം നമ്മുടെ ആരോഗ്യ മേഖലയെ മുന്നോട്ടു നയിക്കും
വിവരങ്ങൾ നൽകിയത് പത്തനംതിട്ട മൈലപ്ര സ്വദേശി അജോ ജോസ് ജോർജ് ആണ്. ഗിന്നസ് റെക്കോർഡ് നേടിയ ലോകത്തെ ഏറ്റവും വലിയ കമാൻഡ് സെന്റർ Tele-ICU വിന്റെ (ഡോ. സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റൽ, റിയാദ്, സൗദി അറേബ്യ) ഹെഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു.