തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമ പ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ (21)യാണ് പിടിയിലായത്.
ബസ് കാത്തുനിന്ന യുവതിയെ തൻ്റെ മൊബൈൽ ഫോണില്‍ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.