കൊളോമ്പോ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപ്പോർട്ട്. രാജ്യത്തെ എല്ലാ പ്രധാന പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാൻ പദ്ധതി ഉണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജിവച്ചെന്ന വാർത്ത പ്രധാനമന്ത്രിയുടെ ഓഫിസ്നിഷേധിച്ചു.സാമ്പത്തിക പ്രതിസന്ധിമൂലം നട്ടംതിരിയുന്ന രാജ്യത്തു പ്രതിഷേധം രൂക്ഷമാണ്. പ്രതിപക്ഷത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭം സർക്കാർ അടിച്ചമർത്തുകയാണ് . സോഷ്യൽ മീഡിയ നിയത്രണങ്ങൾ ഉൾപ്പടെ കടുത്തനടപിടി ആണ് സർക്കാർ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത് .