കോട്ടയം: കോവിഡാനന്തര ലോകത്ത് ജീവിക്കുന്ന സാധാരണക്കാരായ ആളുകളെ ചേർത്തു നിർത്തി പുതു ജീവിതം നൽകാൻ ആണ് കേരള ബജറ്റിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് ജനാധിപത്യ കേരള യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: റോബിൻ പി . മാത്യു.
ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ, ഐ റ്റി, വാണിജ്യ മേഖലകളിലും പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിച്ചും പാരിസ്ഥിതിയെ പൂർണമായി സംരക്ഷിച്ചും, ഊർജ പ്രതിസന്ധികൾ പരിഹരിച്ചുമാണ് ഈ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത മൽസ്യ തൊഴിലാളികളെയും, കുട്ടനാട് പാക്കേജ് ഉൾപ്പെടെ പ്രഖ്യാപിച്ചു സാധാരണ കൃഷിക്കാർക്കും അംഗീകാരം നല്കി.
സ്ത്രീകളെയും യുവാക്കളെയും പ്രത്യേകം പരിഗണിച്ചു. പുതിയ സ്റ്റാർട്ടപ്പ് പദ്ധതികളിലുടെ നൈപുണ്യ മേഖലകളിൽ തൊഴിൽ മേഖലകൾ സൃഷ്ടിച്ച മറ്റൊരു ബജറ്റ് നാളിത് വരെ കേരളത്തിൽ ആരും അവതരിപ്പിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.