കണ്ണൂർ: ഷുഹൈബിൻ്റെ പേരിലുള്ള ഭവന പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പട്ടുവത്ത് നിര്‍മ്മിക്കുന്ന വീടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തറക്കല്ലിട്ടു.
നാട്ടുകാർക്കിടയിലും ചെറുപ്പക്കാർക്കിടയിലും സ്വാധീനമുണ്ടായിരുന്ന കർമ്മ ധീരനായ ഒരു പൊതു പ്രവർത്തകനായിരുന്നു ഷുഹൈബ് എന്ന് വി ഡി സതീശൻ പറഞ്ഞു. സി.പി.എമ്മിനെ ഭയപ്പെടുത്തിയതും ഇതാണ്. എതിരാളികളെ കൊലക്കത്തിയ്ക്ക് ഇരയാക്കുന്ന സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരായ ജനകീയ ചെറുത്ത് നിൽപ്പാണ് കോൺഗ്രസ് നടത്തുന്നത്. പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുന്നവർക്ക് കൊലപാതക രാഷ്ട്രീയം ചേർന്ന രീതിയല്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.