പത്തനംതിട്ട: ആറന്മുളയിൽ പുതിയ ഹൈടെക് പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 2018ലെ മഹാ പ്രളയത്തില്‍ സ്റ്റേഷൻ ഭാഗികമായി നശിച്ചിരുന്നു. പുതിയ കെട്ടിടത്തിനായി സംസ്ഥാന സർക്കാർ 3 കോടി രൂപ അനുവദിച്ചു. ശിശു സൗഹൃദ-ഭിന്നശേഷി സൗഹൃദ പോലീസ് സ്റ്റേഷനാണിത്.
പാര്‍ക്കിംഗ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.