മൈലപ്ര: ഓണാഘോഷവും കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും എംഎസ്സി എൽപിഎസ്സിൽ നടത്തി. പിറ്റിഎ പ്രസിഡന്റ് സജി മുട്ടേൽ അദ്ധ്യക്ഷനായിരുന്ന യോഗം സ്കൂൾ ലോക്കൽ മാനേജർ റവ:ഫാ: സ്ലീബാ ദാസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിനോട് അനുബന്ധിച്ച് മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും, ഹെഡ്മിസ്ട്രസ് കെഎം ഗ്രേസമ്മ മുഖ്യ പ്രഭാഷണവും നടത്തി.