പത്തനംതിട്ട: ഉക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും, ഇന്ത്യക്കാരായ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ എടുക്കണം എന്നും ആവശ്യപ്പെട്ട് എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഡ്വ :ഷജിൽ പി എസ് പത്തനംതിട്ടയിൽ “സ്റ്റോപ്പ് ദി വാർ” ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
ജില്ലാ കമ്മറ്റി അംഗം അഡ്വ: ഷിനാജ്, മോഹനൻ ഇസ്മായിൽ, ഫിറോസ്, നവാസ്, അജയ്, ഹാരീസ് വെട്ടിപ്പുറം ഗോപാലകൃഷ്ണൻ, ഇഖ്ബാൽ അത്തിമൂട്ടിൽ, പ്രവീൺ കൃഷ്ണൻ, ഷിജു, സിയാദ്, അരുൺ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.