പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിന്റേയും പ്രമാടം ഗ്രാമ പഞ്ചായത്തിന്റേയും പദ്ധതികൾ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പ്രമാടം ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡിലെ 78-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.
പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ. നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, അന്നമ്മ ഫിലിപ്പ്, കെ വിശ്വംഭരൻ, ലീലാ രാജൻ, ലിസി ജയിംസ്, സുശീല അജി, ആനന്ദവല്ലിയമ്മ, സലോചനാ ദേവി, കെ.എം.മോഹനൻ, മിനി മറിയം ജോർജ്ജ് , അജി ഡാനിയേൽ പ്രീത ഒ.ആർ, ബിന്ദു വി.നായർ, കെ.എൻ കരുണാകരൻ പിള്ള കെ.ഇ. വർഗ്ഗീസ്, വാസു ഡി, ബാലൻ പൂങ്കാവ്, സിനു പ്രമാടം, ഉഷ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വർഗ്ഗീസ് പി.തോമസ്സ്, അജി എൻ എന്നിവരെ ആദരിച്ചു.